GeneralLatest NewsNEWS

താരങ്ങളുടെ സ്വകാര്യതയിലേക്ക് ആളുകള്‍ കടന്നു കയറുന്നു, വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്തു : യാമി ഗൗതം

ഇന്നത്തെക്കാലത്ത് ആര്‍ക്ക് വേണമെങ്കിലും ആരുടെയും വീഡിയോ അനുവാദമില്ലാതെ എടുക്കാമെന്നുളള സ്ഥിതിയാണ്

താരങ്ങളുടെ സ്വകാര്യതയിലേക്ക് ആളുകള്‍ കടന്നു കയറുന്നുവെന്ന് ബോളിവുഡ് താരം യാമി ഗൗതം. അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്ന അനുഭവമാണ് യാമി വെളിപ്പെടുത്തിയത്. തന്റെ ജന്മനാടായ ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് തനിക്കീ ദുരനുഭവം ഉണ്ടായത് എന്നാണ് താരം പറയുന്നത്.

‘ഒരിക്കല്‍ ഏകദേശം 19-20 വയസ് തോന്നിപ്പിക്കുന്ന ഒരു ആണ്‍കുട്ടി ഫോട്ടോ എടുക്കാനായി എത്തി. സമ്മതം നല്‍കിയതോടെ കുട്ടി ഫോട്ടോയ്ക്ക് പകരം വീഡിയോ പകര്‍ത്തിയെന്നും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്നും യാമി പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്. ഇന്നത്തെക്കാലത്ത് ആര്‍ക്ക് വേണമെങ്കിലും ആരുടെയും വീഡിയോ അനുവാദമില്ലാതെ എടുക്കാമെന്നുളള സ്ഥിതിയാണ്’- യാമി പറഞ്ഞു.

സമീപകാലത്ത് ആലിയ ഭട്ടും ഇത്തരത്തില്‍ തനിക്കുണ്ടായ ഒരു ദുരാനുഭവം വെളിപ്പെടുത്തിയിരുന്നു. സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് രണ്ട് പേര്‍ തന്റെ ചിത്രമെടുത്തുവെന്നും ഇത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും ആലിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വ്യക്തമാക്കി. ഇതിനു പിന്നാലെ നിരവധി സെലിബ്രിറ്റികളും ആരാധകരും താരത്തിന് പിന്തുണയുമായെത്തിയിരുന്നു.

shortlink

Post Your Comments


Back to top button