GeneralLatest NewsNEWS

ഇതുവരെയും ആകെ മൂന്ന് തമിഴ് ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ: കാരണം വ്യക്തമാക്കി അനു സിത്താര

2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനു സിത്താര. മലയാള സിനിമയിൽ 10 വർഷം പിന്നിട്ട താരം ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്ത് കഴിഞ്ഞു. വളരെ സെലക്ടീവായി മാത്രമേ അനു സിത്താര കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറുള്ളു. ‘സന്തോഷം’ എന്ന അടുത്ത് പുറത്തിറങ്ങിയ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി ദെ ക്യൂ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം അന്യഭാഷാ ചിത്രങ്ങൾ തനിക്ക് കുറഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിരുന്നു .

താരത്തിന്റെ വാക്കുകൾ :

‘ഞാൻ ഇതുവരെയും ആകെ മൂന്ന് തമിഴ് ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അതിനൊരു കാരണമുണ്ട്. മലയാളത്തിൽ ആണെങ്കിൽ പോലും കിട്ടുന്ന കഥാപാത്രങ്ങൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് നോക്കിയതിനു ശേഷം ആണ് ഞാൻ അഭിനയിക്കാറുള്ളത് .

അന്യഭാഷകളിൽ നിന്നും എനിക്ക് അവസരം ആദ്യം വന്നിട്ടുണ്ട്. എന്നാൽ ഞാൻ എല്ലാം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അവർ പറയുന്ന കോസ്റ്റും ധരിക്കണം അത് എനിക്ക് കഴിയില്ല. അങ്ങനെ നിരവധി അവസരങ്ങൾ ഞാൻ വേണ്ടെന്നുവച്ചു . എന്റെ ഇഷ്ടമാണ് ഏത് തരത്തിലുള്ള കഥാപാത്രം തെരഞ്ഞെടുക്കുക എന്നത്. എനിക്ക് ചെറിയ വേഷങ്ങൾ, വലിയ വേഷങ്ങൾ അങ്ങനെ ഒന്നുമില്ല.

ഒരു സിനിമ വരുമ്പോൾ എനിക്ക് അതിലെ കഥാപാത്രം ചേരുമോ എന്ന് ഞാൻ നോക്കും. അതിനു ശേഷം ഞാൻ ആ സിനിമ ചെയ്യും. അതു കൊണ്ട് തന്നെ ഞാൻ ഹീറോയിൻ ആയതിനു ശേഷവും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിൽ നല്ല കഥാപാത്രമാണെങ്കിലും ചില വസ്ത്രങ്ങൾ തനിക്ക് യോജിക്കുന്നില്ല എങ്കിൽ ഞാൻ ആ സിനിമ വേണ്ടെന്നു വയ്ക്കും. ഞാൻ ഒരു വസ്ത്രം ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അത് ഓക്കേ അല്ലെങ്കിൽ എന്തിനാണ് ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അതിലും നല്ലത് നോ പറയുന്നതല്ലേ’.

 

 

shortlink

Related Articles

Post Your Comments


Back to top button