CinemaGeneralLatest NewsNEWS

ഇവന് എന്തോ സാധനം പെൺകുട്ടികളെ കാണിക്കണമെന്ന്! നട്ടെല്ലില്ലാത്തവനെന്ന് പൈങ്കിളി – ഞരമ്പനെ തുറന്നു കാണിച്ച് താരം

സോഷ്യൽ മീഡിയകളിൽ സെലിബ്രിറ്റികൾ അടക്കമുള്ള യുവതികൾ ഇടുന്ന പോസ്റ്റിന് താഴെ അശ്ളീല കമന്റുമായി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇത്തരം ഞരമ്പൻമാർ കാരണം കമന്റ് ബോക്‌സും ഇൻബോക്‌സും ഓഫ് ചെയ്തിടേണ്ട അവസ്ഥയാണ് മിക്കവർക്കും. ഇപ്പോഴിതാ അത്തരത്തിലൊരാളെ തുറന്ന് കാണിക്കുകയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ നൊമാഡിക് ഫ്രെയിംസ്. തങ്ങളുടെ മോഡലുകള്‍ക്ക് ലഭിക്കുന്ന അശ്ലീല സന്ദേശങ്ങള്‍ക്ക് പിന്നിലെയാളെ പേരും അക്കൗണ്ടും സഹിതം തുറന്ന് കാണിച്ചിരിക്കുകയാണ് നൊമാഡിക് ഫ്രെയിംസ്.

‘ഇയാള്‍ എന്റെ മോഡല്‍ ഫോട്ടോസില്‍ അശ്ശീല കമന്റുകള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് നിരന്തരമായി ടെക്സ്റ്റും അയക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഒരുപാട് പ്രായപൂര്‍ത്തിയാക്കാത്ത ഫോളോവേഴ്‌സും ഉള്ളതിനാല്‍ ഇയാളുടെ കമന്റുകള്‍ ഞങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പക്ഷെ ഇത് അവസാനിക്കുമെന്ന് തോന്നുന്നില്ല. ഇവന് ഞങ്ങൾ പേഴ്‌സണൽ മെസ്സേജ് അയച്ചു. ഇയാള്‍ക്ക് എല്ലാ പെണ്‍കുട്ടികളേയും എന്തോ കാണിക്കാനുണ്ടെന്ന് തോന്നുന്നു. ഇവന്‍ ഒരുപാട് പേരില്‍ ഒരാള്‍ മാത്രമാണ്. ഇവനെ പോലെയുള്ള ഒരുപാട് പേരെ ദിവസവും നേരിടുന്നുണ്ട്. ഇതാണ് നമ്മളുടെ സമൂഹത്തില്‍ ലൈംഗികദാരിദ്രം ചെയ്യുന്നത്’, ഡൊമനിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചക്കപ്പഴം താരം ശ്രുതി രജനീകാന്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടത്തുന്നവരാണ് നൊമാഡിക് ഫ്രെയിംസ്. പിന്നാലെ ഈ സ്റ്റോറി തന്റെ അക്കൗണ്ടിൽ ശ്രുതിയും പങ്കിട്ടു.

മുഖമില്ലാത്ത, നട്ടെലില്ലാത്തവര്‍ എന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് ശ്രുതി പറഞ്ഞിരിക്കുന്നത്. ചക്കപ്പഴം പരമ്പരയിലൂടെയാണ് ശ്രുതി താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രുതി. ശ്രുതിയുടെ പോസ്റ്റ് ശ്രദ്ധേയമായതോടെ നിരവധി പേർ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തി. അങ്ങനെയുള്ളവരുടെ മുഖം സഹിതം പൊതുസമൂഹം തിരിച്ചറിയണമെന്നാണ് പലരും പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button