ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല എന്ന് നടൻ സൈജു കുറുപ്പ് . സൈജു വേഷമിട്ട ‘മാളികപ്പുറം’, ‘മേപ്പടിയാന്’, ‘ട്വല്‍ത് മാന്‍’, ‘തീര്‍പ്പ്’, ‘സാറ്റര്‍ഡേ നൈറ്റ്സ്’, ‘ഒരുത്തീ’, ‘മേ ഹൂം മൂസ’ എന്നീ സിനിമകളില്‍ എല്ലാം നടന്റെ കഥാപാത്രങ്ങള്‍ കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്നവരാണ്. ഇത് കണ്ടിട്ടാണ് ഇജാസ് അഹമ്മദ് എന്ന പ്രേക്ഷകന് താരത്തിന് ‘ഡെബ്റ്റ് സ്റ്റാര്‍’ എന്ന പട്ടം നല്കി ട്രോളുമായി എത്തിയത്.
മലയാള സിനിമയില്‍ ഒരു ‘ഡെബ്റ്റ് സ്റ്റാര്‍’ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്’ എന്ന ട്രോളാണ് സൈജുവിന് നേരെ എത്തിയത്. ഇതോടെ ട്രോളിന് മറുപടിയുമായി സൈജുവും രംഗത്തെത്തി. ജീവിതത്തില്‍ ആരോടും കടം വാങ്ങിയിട്ടില്ലെങ്കിലും സിനിമയിലെ കഥാപാത്രങ്ങളെല്ലാം കടക്കാരനായി മാറിയത് ആകസ്മികമായാണ് എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി.’അത് വളരെ നല്ല ഒരു നിരീക്ഷണം ആയിരുന്നു ഇജാസ് അഹമ്മദ്. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെ കടം മേടിച്ചു. ഇത്തരത്തില്‍ ഒരു കണ്ടെത്തലിന് ഇജാസ് നന്ദി’ എന്നാണ് സൈജു ട്രോള്‍ പങ്കുവച്ച് മറുപടി കൊടുത്തിരിക്കുന്നത്.
Post Your Comments