GeneralLatest NewsNEWS

ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് എനിക്ക് നന്നായിട്ട് അറിയാം, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക: റോബിൻ

ആരെക്കെ സ്വഭാവവും രീതികളും മാറ്റണമെന്ന് ഉപദേശിച്ചാലും താൻ മാറില്ലെന്നും നെ​ഗറ്റീവ് കമന്റ് ഇടുന്നവർക്ക് അത് തുടരാമെന്നും ഡോ. റോബിൻ രാധകൃഷ്ണൻ. എൻഗേജ്മെൻറ് വേദിയിൽ മോതിരം മാറുന്നതിന് മുമ്പ് ആരതി പൊടിയെന്ന പേര് അലറി പറഞ്ഞുവെന്ന നെ​ഗറ്റീവ് കമന്റുകൾക്കെതിരെ വീഡിയോയിലാണ് റോബിൻ തന്റെ പ്രതികരണം അറിയിച്ചത്.

റോബിന്റെ വാക്കുകൾ :

‘രണ്ട്, മൂന്ന് ദിവസമായി ഒരു വീഡിയോ ചെയ്യണമെന്ന ആലോചനയിലായിരുന്നു. ഇന്നാണ് സമയം കിട്ടിയത്. ബി​ഗ് ബോസ് സീസൺ ഫോർ‌ കഴിഞ്ഞിട്ട് ഒരു വർഷം ആകാറായി. ബി​ഗ് ബോസ് സീസൺ 5ന്റെ പ്രമോ വന്നിട്ടുണ്ട്. ഇപ്പോഴും എന്നെ കുറച്ചുപേർ ഓർത്തിരിക്കുന്നുവെന്നതിൽ ഒരുപാട് സന്തോഷമുണ്ട്. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ സ്നേഹവും പ്രാർഥനയും സപ്പോർട്ടും കൊണ്ടാണ് എനിക്ക് മുന്നോട്ട് പോകാൻ പറ്റുന്നത്. അതുപോലെ തന്നെ എന്നെ വെറുക്കുന്ന കുറച്ച് പേരുണ്ട്. അവരുടെ കാര്യങ്ങളും എനിക്ക് മോട്ടിവേഷനാകുന്നുണ്ട്. എന്നെ വെറുക്കുന്നവർ എന്നോട് നിനക്ക് അത് ചെയ്യാൻ പറ്റില്ല, ഇത് ചെയ്യാൻ പറ്റില്ലെന്ന് പറയുമ്പോഴാണ് എനിക്ക് മോട്ടിവേഷൻ കിട്ടുന്നത്.

എന്നെ സ്നേഹിക്കുന്നവരോടും വെറുക്കുന്നവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നോട് പലരും പറയാറുണ്ട് നീ മാറണമെന്ന്…. എന്തിന് ഞാൻ മാറണം?. ഒരുപാട് പോസിറ്റീവും ഒരുപാട് നെ​ഗറ്റീവുമുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. എനിക്ക് മനസിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. നിങ്ങളോട് വന്ന് ഞാൻ നിങ്ങൾ മാറണമെന്നോ നിങ്ങളുടെ പേഴ്സൺ സ്പേസിൽ കേറി ഇടപെട്ടോ സംസാരിക്കുന്നില്ലല്ലോ. അതുപോലെ എന്റെ പേഴ്സണൽ സ്പേസ് എനിക്കും തരണം.

എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾ വന്ന് എന്നോട് മാറണമെന്ന് പറഞ്ഞാലും ഞാൻ മാറാൻ പോകുന്നില്ല. എനിക്ക് ഞാനായിട്ട് ഇരിക്കാനെ പറ്റു. അത് എന്റെ വ്യക്തിപരമായ കാര്യമാണ്. പലരും എന്റെ അലർച്ചയെ പറയുന്നുണ്ട്. ചിലർക്ക് അത് ശരിയായി തോന്നുന്നില്ല. ഞാൻ‌ എല്ലാ സ്ഥലത്തും പോയി അലറുന്നയാളല്ല. ചില സ്ഥലത്ത് പോയി അലറും. എനിക്ക് തോന്നുന്ന കാര്യങ്ങൾ ‍ഞാൻ ചെയ്യുന്നതാണ്.

ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് എനിക്ക് നന്നായിട്ട് അറിയാം. എന്റെ എൻ​ഗേജ്മെന്റിന് ഞാൻ അലറിയതിനേയും ചിലർ കുറ്റം പറഞ്ഞു. അവിടെ നടന്നത് എന്റെ എൻ​ഗേജ്മെന്റല്ലേ?. ഞങ്ങൾ കാശ് മുടക്കി നടത്തിയ പരിപാടിയല്ലേ. അവിടെ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്. എന്നെ ഹേറ്റ് ചെയ്യുന്നവരോടാണ് ഞാൻ ഇതൊക്കെ പറയുന്നത്. നിങ്ങൾ മാറാൻ പറഞ്ഞാലും ഞാൻ മാറില്ല. അത് എന്റെ അഹങ്കാരമല്ല.

എന്നെ എന്റെ വഴിക്ക് വിടുക. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക. ഒരുപാട് പേർ എനിക്കെതിരെ നെ​ഗറ്റീവ് കാര്യങ്ങൾ ചെയ്യുന്നതായി എനിക്ക് അറിയാം. നിങ്ങൾ എനിക്ക് ഫ്രീ പ്രമോഷൻ തരികയാണ്. ഇതുവരെ ഒറ്റയ്ക്കാണ് എത്തിയത്. ഇതുവരെയുള്ള യാത്രയിൽ മരണം വരെ മുന്നിൽ കണ്ടിട്ടുണ്ട്. അതിലും വലുതൊന്നും ഇല്ലല്ലോ’.

 

shortlink

Related Articles

Post Your Comments


Back to top button