സിനിമാ മേഖലയിലെ പലരും തന്നെ തഴയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, അവരുടെ ആജ്ഞകള്‍ അനുസരിക്കാത്തതിനാല്‍ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് ജയിലില്‍ അടക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നടി കങ്കണ റണാവത്ത്. കരിയറിന്റെ തുടക്ക കാലത്ത് താന്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
കങ്കണയുടെ കുറിപ്പ് :
‘വിവാഹത്തിനു ഡാന്‍സ് ചെയ്യുവാനും ഐറ്റം നമ്പറുകളുടെ ഭാഗമാകാനും ഞാന്‍ വിസമ്മതിച്ചു. അതു പറയാന്‍ കാണിച്ച എന്റെ ആറ്റിറ്റിയൂഡിനെ ദേഷ്യം എന്ന രീതിയിലാണ് അവര്‍ വ്യാഖ്യാനിച്ചത്. രാത്രി കാലങ്ങളില്‍ നായകന്മാരുടെ മുറിയില്‍ പോകാന്‍ ഞാന്‍ തയാറാകാതിരുന്നതും അതിനൊരു കാരണമായി മാറി.
ഒടുവില്‍ എനിക്കു ഭ്രാന്താണെന്നു പറഞ്ഞ് അവര്‍ എന്നെ ജയിലിലടക്കാന്‍ ശ്രമിച്ചു. ഇതിനെ ആറ്റിറ്റിയൂഡ് എന്നല്ല ആത്മാഭിമാനം എന്നാണ് പറയേണ്ടത്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ വഴങ്ങുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകണം. ഒരു ചിത്രത്തില്‍ മുഖം കാണിക്കാനായി ഒരുപാട് വെല്ലുവിളികളിലൂടെ ഞാന്‍ കടന്നു പോയി’.
Post Your Comments