പൃഥ്വിരാജിന് അറിയാവുന്ന രണ്ടു കാര്യങ്ങൾ ഒന്ന് ഇംഗ്ലീഷും ഒന്ന് ഫിലിം ആണ്, വേറൊന്നിലും പുള്ളിക്ക് ഒരുപിടി ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ആറാട്ട് സന്തോഷ് വർക്കി. മലയാള സിനിമയുടെ ഭാവി പൃഥ്വിരാജിലും ഫഹദ് ഫാസിലിലും ആണെന്നാണ് സന്തോഷ് വർക്കി പറയുന്നത്.
സന്തോഷിന്റെ വാക്കുകൾ :
‘പൃഥ്വിരാജ് ആള് ഇന്റലിജന്റ് ഒക്കെയാണ്. പൃഥ്വിരാജിന്റെ ഫാദറും ഇന്റലിജന്റ് ആയിരുന്നു. എന്നാൽ സുകുമാരന്റെ അത്രയും ബ്രില്ല്യൻറ് ആണെന്ന് പറയാൻ പറ്റില്ല. എന്നാൽ പൃഥ്വിരാജ് ഫിലിം മേക്കിംഗ് പിടിച്ചെടുത്തിട്ടുണ്ട്. പുള്ളിക്ക് അറിയാവുന്ന രണ്ട് കാര്യമേയുള്ളൂ ഒന്ന് ഇംഗ്ലീഷും ഫിലിമും ആണ് . ഈ രണ്ടു കാര്യം മാത്രമേ അറിയത്തുള്ളൂ.
സുകുമാരൻ ഇംഗ്ലീഷ് ലിറ്ററേറ്റർ എടുത്തതു കൊണ്ട് തന്നെ പൃഥ്വിരാജിനും കഴിവുണ്ട്. പൃഥ്വിരാജ് വളരെ കോംപ്ലിക്കേറ്റഡ് ഇംഗ്ലീഷ് വേർഡ്സ് ആണ് ഉപയോഗിക്കുന്നത്. ജാഡയ്ക്ക് വേണ്ടിയാണോ അതോ സോഫ്റ്റ് ആയി എഴുതാനറിയാത്തത് കൊണ്ടാണോ എന്നറിയില്ല. കാരണം മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ സിംപ്ലിഫയ് ചെയ്തു എഴുതാറില്ല. ഷോയ്ക്ക് വേണ്ടി ആണോ അതോ പുള്ളിയുടെ വിവരക്കേട് ആണോ എന്നറിയില്ല . എന്തായാലും പൃഥ്വിരാജിന് അറിയാവുന്ന രണ്ടു കാര്യങ്ങൾ ഒന്ന് ഇംഗ്ലീഷും ഒന്ന് ഫിലിം ആണ്. വേറൊന്നിലും പുള്ളിക്ക് ഒരുപിടി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആള് ബുദ്ധിമാൻ ഒക്കെ തന്നെയാണ് പക്ഷേ ഈ രണ്ടു കാര്യങ്ങൾ മാത്രമേ അറിയുള്ളൂ.’
Post Your Comments