GeneralLatest NewsNEWS

സിനിമ റിലീസാകുന്നതിന് മുമ്പ് റിവ്യൂ , മോശം റിവ്യൂ ഇട്ട് പൊങ്കാലയിടുമെന്ന് ഭീഷണി, ഷോക്കായിപ്പോയി: ശ്വേത മേനോന്‍

‘പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി നടി ശ്വേത മേനോൻ. തന്നോടുള്ള വിരോധം കൊണ്ടാണ് സിനിമയെ ആക്രമിക്കുന്നതെങ്കില്‍ അത് ഭീരുത്വമാണ്, നേര്‍ക്കുനേര്‍ വരണമെന്ന് ശ്വേത പ്രതികരിച്ചിരുന്നു. നിത്യ ദാസും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്യുമ്പോള്‍ പൊങ്കാലയിട്ട് നശിപ്പിക്കും എന്ന് വരെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

സിനിമ റിലീസ് ചെയ്യുമ്പോള്‍ പൊങ്കാലയിട്ട് നശിപ്പിക്കും എന്ന് വരെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഒരു ചുമരിലെ പോസ്റ്ററുകള്‍ കേടുവരികയാണെങ്കില്‍ എല്ലാ പോസ്റ്ററുകളും നശിക്കും. ഇത് പള്ളിമണി എന്ന സിനിമയുടെ പോസ്റ്റര്‍ മാത്രമാണ് കീറിയത്. ഇരുവശങ്ങളിലുമുള്ള പോസ്റ്ററുകള്‍ക്കും ഒരു കുഴപ്പവുമില്ല.

റിലീസിന് മുമ്പ് തന്നെ ചിലരുടെ മുന്നറിയിപ്പ് വന്നു. റിലീസാകുമ്പോള്‍ മോശം റിവ്യൂ ഇട്ട് പൊങ്കാലയിടുമെന്ന്. ഇതിന്റെയെല്ലാം വോയ്‌സ് ക്ലിപ്പ് കയ്യിലുണ്ട്. സിനിമാ മേഖലയില്‍ പുതിയ ചില പ്രവണതകള്‍ വന്നിട്ടുണ്ട്. വിലപേശല്‍ രീതി. ചില തിയേറ്ററുകള്‍ വിളിച്ചു പറയും, ‘ഈ സിനിമയ്ക്കു കുറച്ചു പേരെ ഞങ്ങള്‍ കയറ്റിത്തരാം, ഇത്ര പണം വേണം’ എന്ന്. ഷോക്കായിപ്പോയ അനുഭവമായിരുന്നു ഇത്. സിനിമ റിലീസാകുന്നതിന് മുമ്പ് തന്നെ റിവ്യൂ വരുന്നു.

ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു. ഓണ്‍ലൈന്‍ പ്രമോഷനുകള്‍ക്കു എതിരല്ല താന്‍. ഒന്നിനേയും നെഗറ്റീവായി കാണുന്നില്ല. സൂപ്പര്‍താരങ്ങളുടെയും പുതുമുഖങ്ങളുടേയും സിനിമയെ ഒരേ തലത്തില്‍ കാണരുത്. ചെറിയ സിനിമകളുടെ പ്രമോഷനുകള്‍ക്കു സാമ്പത്തിക പരിമിതികളുണ്ടാകും. സോഷ്യല്‍ മീഡിയ അനിവാര്യമാണ്. പക്ഷെ ബുദ്ധിമുട്ടിക്കരുത്. നമ്മളും ഒന്നു വളര്‍ന്നോട്ടെ’.

shortlink

Related Articles

Post Your Comments


Back to top button