CinemaLatest NewsMovie Gossips

‘പ്രോഗ്രാം മോശമായി; വിനീത് ഓടിരക്ഷപ്പെട്ടു’ – സത്യമതല്ലെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്

ചേർത്തല: വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് ശേഷം ഓടി രക്ഷപ്പെടേണ്ടി വന്ന ഗായകൻ വിനീത് ശ്രീനിവാസന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പരിപാടി കഴിഞ്ഞതോടെ താരത്തെ ബലമായി പിടിച്ചു നിർത്തുകയും സെൽഫി എടുക്കാനും പോകാൻ സമ്മതിക്കാതെ വരുകയും ചെയ്തു. അതോടെ അവിടുന്ന് താരം ഓടുകയായിരുന്നു.

തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് താരത്തിന് തന്റെ കാർ ഇരിക്കുന്ന സ്ഥലത്തേക്ക് ഓടേണ്ടിവന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്നാൽ, വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. പരുപാടി മോശമായത് കൊണ്ടാണ് വിനീത് ഓടിയതെന്നുള്ള വീഡിയോ സസത്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

സുനീഷിന്റെ കുറിപ്പിന്റെ പൂർണരൂപം:

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും, ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി; വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്’.

shortlink

Related Articles

Post Your Comments


Back to top button