കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. ആരതിയെ സോഷ്യൽ മീഡിയകളിൽ അസഭ്യം പറയുകയും ട്രോളുകയും ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച് റോബിൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്നെ കടന്നാക്രമിച്ച് അതിർവരമ്പുകൾ വിട്ട് സൈബർ അറ്റാക് ചെയ്യുന്നവർക്കെതിരെ റോബിൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 148 അംഗങ്ങളുള്ള ബിഗ് ബോസ് പച്ച ഫൈറ്റിങ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ റോബിന് എതിരെ നടന്ന ഗൂഢാലോചനകളെ കുറിച്ചുള്ളതാണ് വീഡിയോ.
ബിഗ് ബോസ് പച്ച ഫൈറ്റിങ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ റോബിനെ അടിക്കണമെന്നതടക്കമുള്ള വിദ്വേഷ പ്രചരണങ്ങളാണ് നടക്കുന്നത്. ചെരുപ്പൂരി അവന്റെ കവാലകുറ്റിക്ക് അടിക്കാനാണ് തോന്നുന്നതെന്നെല്ലാം കുറച്ച് ചെറുപ്പക്കാർ ഗ്രൂപ്പിൽ വോയ്സ് നോട്ട് അയച്ച് പറയുന്നതും വ്യക്തമായി കേൾക്കാം. റോബിനെ കുറിച്ച് മാത്രമല്ല റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ചും മോശം പരാമർശങ്ങൾ ഗ്രൂപ്പിൽ നടന്നിട്ടുണ്ട്. ‘റോബിൻ അല്ലെങ്കിലും കുറച്ച് ഓവറാണ്. അവനായിട്ട് അവന്റെ വില കളഞ്ഞുകൊണ്ടിരിക്കുകയാണ്. എവിടെ ഏത് പരിപാടിക്ക് പോയാലും കുറെ അലറി വിളിച്ച് കഴിഞ്ഞാൽ എന്തോ സംഭവമായി എന്നാണ് അവന്റെ ധാരണ’ എന്നൊക്കെയാണ് വിമർശനം.
”സത്യം പറഞ്ഞാൽ ചെരുപ്പൂരി അവന്റെ കവാലത്ത് ഒന്ന് കൊടുക്കാനാണ് തോന്നുന്നത്. തിരുവന്തപുരത്ത് അനവധി ഉദ്ഘാടനങ്ങൾക്ക് വന്നപ്പോഴും ഒരുമാതിരി അലറി വിളിച്ച് സൈക്കോയെപ്പോലെയായിരുന്നു റോബിൻ. കല്യാണം കഴിക്കാൻ പോകുന്നത് എന്തോ ആക്രാന്തം പോലെയാണ് റോബിന്. കലിയാണ് റോബിനെ കാണുമ്പോൾ വരുന്നത്. ആഹാരം കണ്ടിട്ടില്ലാത്തവർ ഭക്ഷണം കഴിക്കുന്നപോലെയാണ് കല്യാണം റോബിന്. ആദ്യരാത്രി ആരതി ഇവന്റെ അലർച്ച് കേട്ട് ഇട്ടിട്ട് പോകാതിരുന്നാൽ മതി’, ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
തനിക്കെതിരെ ഇത്തരത്തിൽ ഗൂഢാലോചനകൾ നടക്കുന്നതിനാൽ താൻ നിയമത്തിന്റെ വഴിക്ക് നീങ്ങാൻ പോവുകയാണെന്നാണ് റോബിൻ പറയുന്നത്. ഒരുപാട് തെളിവുകൾ കിട്ടി…. നിയമപരമായി നീങ്ങുന്നു…. എന്നാണ് വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചത്. താരത്തിന്റെ ആരാധകരും റോബിന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്.
Post Your Comments