കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി സോഷ്യല്‍ മീഡിയയിലെ നിറസാന്നിദ്ധ്യമാണ്. ബിഗ് ബോസ് ഷോയിയും താരം പങ്കെടുത്തിരുന്നു. പലപ്പോഴും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും അഭിരാമിക്കെതിരെ നടക്കാറുണ്ട്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് അഭിരാമി. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സോഷ്യൽ മീഡിയ നോട്ടമിട്ടിരിക്കുന്ന ആളാണ് താനെന്നതിനാൽ വിവാഹം കഴിക്കും മുമ്പ് നൂറ് വട്ടം ആലോചിക്കണമെന്നുമാണ് അഭിരാമി പറയുന്നത്.
‘വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. മാരേജെന്ന് പറയുമ്പോൾ തന്നെ പേടിയാണിപ്പോൾ. കാരണം കല്യാണം കഴിച്ചാൽ പ്രശ്നം, ആ വിവാഹത്തിൽ ഹാപ്പി അല്ലെങ്കിൽ അതിൽ നിന്നും പുറത്തേക്ക് വരാൻ ഒരു ഡിസിഷൻ എടുത്താൽ പ്രശ്നം. കല്യാണം സക്സസ്ഫുള്ളായി കാണിച്ചില്ലെങ്കിൽ പ്രശ്നം അങ്ങനെയാണല്ലോ…. നമ്മളെക്കാൾ നാട്ടുകാർക്കാണ് പ്രശ്നം. എന്നെ സോഷ്യൽമീഡിയ നോക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ട് വിവാഹം കഴിക്കും മുമ്പ് ഞാൻ നൂറ് വട്ടം ആലോചിക്കണം. സമയം ആകുമ്പോൾ കല്യാണം കഴിക്കണം.
ഞാൻ ബ്രേക്ക് എടുത്തിരിക്കുകയല്ല. മറ്റൊരു സംഭവത്തിന്റെ പുറകിലാണ് ഞാൻ. അഭിനയമായിരുന്നു എന്റെ ഡ്രീം കരിയർ. എനിക്ക് കഴിവില്ലാത്ത് കൊണ്ടാകാം, എന്റെ മുഖത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാകാം, എന്റെ അഭിനയം കൊള്ളാത്തത് കൊണ്ടാവാം, പേഴ്സണൽ പ്രശ്നങ്ങളും നിരവധി വന്നതുകൊണ്ട് അഭിനയം തുടങ്ങി അത് പിന്നീട് അവസാനിപ്പിച്ചയാളാണ് ഞാൻ. പിന്നെ അഭിനയിക്കുന്ന സമയത്ത് നിരവധി പാരകൾ കിട്ടിയിരുന്നു. അതുകൊണ്ടാണ് അഭിനയം നിർത്തിയത്’, അഭിരാമി പറയുന്നു.
Post Your Comments