കൊച്ചി: കമൽ ഹാസന്റെ മകൾ അക്ഷര ഹാസനെ തനിക്ക് ഇഷ്ടമാണെന്ന് ആറാട്ട് സന്തോഷ് വർക്കി. അക്ഷരയെ പോലെയുള്ള പെൺകുട്ടികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും സന്തോഷ് പറയുന്നു. കമലിന്റെ ഭംഗി അക്ഷരയ്ക്കാണ് കിട്ടിയിരിക്കുന്നതെന്നും, അവരോട് ഇഷ്ടമുണ്ടെന്നും സന്തോഷ് പറയുന്നു. തന്റെ പുതിയ വീഡിയോയിലാണ് സന്തോഷ് ഇക്കാര്യം പറയുന്നത്. വീഡിയോയ്ക്കടിയിൽ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.
‘അക്ഷര വളരെ സ്മാർട്ടാണ്. കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നത് അക്ഷര ഹാസനാണ്. ശ്രുതി ഹാസനല്ല കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നത്. ഞാൻ അവരെ ഫസ്റ്റ് കണ്ടത് ധനുഷും അമിതാഭ് ബച്ചനും അഭിനയിച്ച ചിത്രത്തിലാണ്. വളരെ ക്യൂട്ട് ആണ്. എനിക്ക് വളരെ ക്രഷ് തോന്നിയിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള പെൺകുട്ടികളെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എൻറെ മിക്ക പ്രണയങ്ങളും ഇങ്ങനെയാണ്. ഞാൻ പ്രണയിക്കുന്ന പെൺകുട്ടികൾക്ക് നല്ല സൗന്ദര്യമുണ്ട്. എനിക്ക് ഭംഗി ഇല്ലാത്തതുകൊണ്ട് ഞാൻ പ്രണയിക്കുന്ന പെൺകുട്ടിക്ക് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് തെറ്റാണോ എന്ന് എനിക്കറിയില്ല. ഞാൻ പ്രണയിച്ച മിക്ക ആൾക്കാർക്കും ഭയങ്കര സൗന്ദര്യം ഉള്ളവരാണ്. നമുക്ക് ഇല്ലാത്ത ഒരു കാര്യമാണ് നമ്മൾ ആഗ്രഹിക്കുന്നത്.
ഞാൻ ജീവിതത്തിൽ ആദ്യമായി പ്രണയിച്ച പെൺകുട്ടി വളരെ സുന്ദരിയാണ്. ഞാൻ പ്രണയിച്ച പെൺകുട്ടികളോട് എല്ലാം എനിക്ക് ലവ് ആയിരുന്നു. സൗന്ദര്യം ഞാൻ ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഞാൻ ഇഷ്ടപ്പെടുന്നത് അവരുടെ മുഖം ആണ് അല്ലാതെ ബോഡി അല്ല. പക്ഷേ ഒരുപാട് പേർ വളരെ തെറ്റിദ്ധരിക്കുന്നുണ്ട്. എനിക്കില്ലാത്ത ഒന്നും ഞാൻ എൻറെ ലൈഫ് പാർട്ണറിൽ കാണാൻ ആഗ്രഹിക്കുന്നു’, സന്തോഷ് പറയുന്നു.
Post Your Comments