GeneralLatest NewsNEWS

അമ്മയുടെ കഴുത്തിലെ സ്വര്‍ണമാല വിറ്റിട്ടാണ് ഡിവോഴ്‌സിന്റെ കേസ് നടത്തിയത് : മഞ്ജു പിള്ള

ഹാസ്യവും ദേഷ്യവും സങ്കടവുമെല്ലാം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ്. നിരവധി സിനിമകളിലും സീരിയലിലും എല്ലാം തന്നെ സജീവമായ താരം കൂടെയാണ് മഞ്ജു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വെച്ചുകൊണ്ട് എത്താറുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മഞ്ജു ഒരു അഭിമുഖത്തില്‍ വെച്ച്‌ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ്. തന്റെ ഡിവോഴ്‌സിന്റെ കേസ് നടത്തിയത് അമ്മയുടെ കഴുത്തിലെ സ്വര്‍ണമാല വിറ്റിട്ടാണ് എന്നാണ് മഞ്ജു പറഞ്ഞത്. എന്നാല്‍ തനിക്കിപ്പോള്‍ അതില്‍ യാതൊരു തരത്തിലുള്ള വിഷമവും ഇല്ലെന്നും മഞ്ജു പറഞ്ഞു. ഇപ്പോള്‍ ഭര്‍ത്താവും മകളുമായി സന്തോഷത്തോടെ കഴിയുകയാണ് താരം. പ്രശസ്ത സീരിയല്‍ സിനിമ നടന്‍ മുകുന്ദനാണ് താരത്തിന്റെ ആദ്യ ഭര്‍ത്താവ്.

താരത്തിന്റെ വാക്കുകൾ :

അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നടത്തി കൊടുത്ത് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ വരെ എത്തിയതെന്നും താരം പറഞ്ഞു. എനിക്ക് ഡിവോഴ്സിന്റെ സമയത്ത് കേസ് നടത്താന്‍ പണം ഇല്ലായിരുന്നു. അതിനാല്‍ അമ്മയുടെ കഴുത്തില്‍ കിടന്ന മാല വില്‍ക്കേണ്ട അവസ്ഥ വന്നു. അതിന് ശേഷം അമ്മ ആഗ്രഹിച്ചതെല്ലാം താന്‍ വാങ്ങി നല്‍കി. ഒരിക്കല്‍ അമ്മ എന്നോട് അമ്മയ്ക്ക് പവിഴത്തിന്റെ മാല ഇടാന്‍ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെ അത് വാങ്ങി നൽകി.

അതിന് ശേഷം ഞാൻ അമ്മയുടെ ആഗ്രഹം പോലെ പവിഴത്തിന്റെ മാല, തുളസിയുടെ മാല, ലളിതാമ്മയുടെ വീട്ടില്‍ നിന്നും കിട്ടിയ രുദ്രാക്ഷത്തിന്റെ മാല എല്ലാം വാങ്ങി നല്‍കി. എന്നാല്‍ ഇത് കേള്‍ക്കുന്നവര്‍ ഞാൻ അമ്മയ്ക്ക് വാങ്ങി നൽകിയ സാധനത്തിന്റെ കണക്ക് പറഞ്ഞതാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാൻ ഇവിടെ വരെ എത്തിയെന്നാണ് ഞാൻ ഉദ്ദേശിച്ചത്.’

shortlink

Related Articles

Post Your Comments


Back to top button