ഫിസിക്കല്‍ ഹെല്‍ത്ത് പോലെ തന്നെ പ്രധാനമാണ് മെന്റല്‍ ഹെൽത്ത് എന്നും, മെന്റല്‍ ഹെല്‍ത്തില്‍ നമ്മള്‍ പാളി പോയാല്‍ ചിലപ്പോള്‍ നമ്മുടെ ലൈഫില്‍ പലതും നമ്മുക്ക് നഷ്ടമാകും എന്നും നടി ആര്യ. മൂവി മാന് നല്‍കിയ അഭിമുഖത്തിലാണ് മാനസിക ആരോഗ്യത്തെ കുറിച്ച് താരം സംസാരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ :
‘നമ്മുടെ ഫിസിക്കല്‍ ഹെല്‍ത്ത് പോലെ തന്നെ പ്രധാനമാണ് മെന്റല്‍ ഹെല്‍ത്തും. മെന്റല്‍ ഹെല്‍ത്തില്‍ നമ്മള്‍ പാളി പോയാല്‍ ചിലപ്പോള്‍ നമ്മുടെ ലൈഫില്‍ പലതും നമ്മുക്ക് നഷ്ടമാകും. നമ്മുടെ നാട്ടിലൊക്കെ നടക്കുന്ന ആത്മഹത്യകളുടെ എണ്ണം എടുത്ത് നോക്കിയാല്‍ തന്നെ അറിയാം. എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന്. ഇപ്പോഴാണ് കൂടുതല്‍ പേര്‍ ഇതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. നേരത്തെ മെന്റല്‍ ഹെല്‍ത്ത് എന്ന പ്രയോഗം പോലുമില്ല. പ്രാന്ത്, വട്ട് എന്നൊക്കെ പറയൂ. ഇതൊക്കെ പേടിച്ചിട്ടാണ് പലരും ഇതേക്കുറിച്ച് സംസാരിക്കാത്തത്. അതിലേക്ക് വീണു പോകുന്നത് ആളുകള്‍ ഇതിനെ എങ്ങനെ കാണും എന്ന് ഓര്‍ത്തിട്ടാണ്.
മെന്റല്‍ ഹെല്‍ത്ത് ശരിയല്ലെങ്കില്‍ കുടുംബത്തില്‍ നിന്നും സുഹുത്തുക്കളില്‍ നിന്നുമൊക്കെ പിന്തുണ നേടാം. അല്ലെങ്കില്‍ കൗണ്‍സിലിംഗ് തേടാം. ഒരു ഭാരം ഇറക്കി വെക്കുന്നത് പോലെ തോന്നും. അങ്ങനെ ചെറിയൊരു ആശ്വാസ വാക്ക് മതിയാവും ജീവിതത്തിലേക്ക് തിരിച്ച് വരാന്‍. അതെടുക്കുക’.
Post Your Comments