ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയുടെയാണ് ജനപ്രീതി നേടിയ താരമാണ് ആര്യ ബാബു. പിന്നീട് അങ്ങോട്ട് അവതാരകയായും നടിയായുമെല്ലാം ആര്യ തിളങ്ങുകയായിരുന്നു. പ്രണയബന്ധം തകര്‍ന്നത് ഉള്‍പ്പെടെ ജീവിതത്തില്‍ പല പ്രതിസന്ധികളും ഉണ്ടായെങ്കിലും അതൊന്നും ബാധിക്കാതെ അവതാരക, നടി, മോഡല്‍, സംരംഭക എന്നിങ്ങനെ എന്നിങ്ങനെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ആര്യ. ബഡായി ബംഗ്ലാവില്‍ കോമഡി ചെയ്യുന്ന പെണ്ണല്ലേ എന്ന് പറഞ്ഞ് പല സീരിയസ് റോളിൽ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നാണ് മൂവിമാന് ബ്രോഡ്കാസ്റ്റിംഗിന് നല്കിയ അഭിമുഖത്തിൽ ആര്യ പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
ആര്യ ബഡായി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ട്ടമാണ്. ഇന്‍സ്റ്റഗ്രാമിലെ പേര് പോലും അങ്ങനെയാണ് ഇട്ടേക്കുന്നത്. ആര്യ ബഡായി എന്നാണ് ആളുകള്‍ വിളിക്കാറ്. അതുകൊണ്ട് അതിനോടൊരു ഇഷ്ടക്കൂടുതലുണ്ട്. ബഡായി ബംഗ്ലാവ് ഇനി എപ്പോഴാണ്. വീണ്ടും വരുന്നുണ്ടോ എന്നാണ് എന്നെ കാണുമ്പോൾ പലരും ചോദിക്കാറുള്ളത്. സ്ക്രിപ്റ്റാണ് ബഡായി ബംഗ്ലാവിന്റെ പ്രധാന ഘടകം. പിഷുവും മുകേഷേട്ടനുമെല്ലാം നല്ല കമ്പനിയാണ്. ധൈര്യമായിട്ട് കൗണ്ടറടിക്കാനുള്ള ഫ്രീഡമുണ്ടെന്നും ആര്യ പറഞ്ഞു. അതിലൊരു സംതൃപ്തിയുണ്ട്
പുതിയ സിനിമയില്‍ എല്ലാം സീരിയസായ കഥാപാത്രങ്ങളാണ് താന്‍ ചെയ്യുന്നത്. ബഡായി ബംഗ്ലാവ് ചെയ്യുമ്പോൾ കോമഡി റോളുകളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് തോന്നിയിട്ടില്ലെന്നും ആര്യ പറഞ്ഞു. എന്നാല്‍ ആ ക്യാരക്ടര്‍ ചെയ്തത് കൊണ്ട് പലരും വിളിക്കാതിരുന്നിട്ടുണ്ട്. ബഡായി ബംഗ്ലാവില്‍ കോമഡി ചെയ്യുന്ന പെണ്ണല്ലേ എന്ന് പറഞ്ഞ് മാറ്റിയിട്ടുണ്ട്. അങ്ങനെയൊക്കെ കേട്ടപ്പോള്‍ സങ്കടം വന്നിരുന്നു. മറ്റൊരു കഥാപാത്രവും വരുന്നില്ലല്ലോ എന്നോര്‍ത്ത് സങ്കടമായി. ഇതല്ലാതെ മറിച്ച് ചിന്തിക്കുന്നവരുമുണ്ട്. അങ്ങനെ വരുന്ന കഥാപാത്രങ്ങളും ഉണ്ട്’.
Post Your Comments