പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ഷെഫ്‌നയും സജിനും. പ്ലസ് ടു എന്ന സിനിമയ്ക്കിടെ പ്രണയത്തിലായ ഇവർ വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നെങ്കിലും വിവാഹം കഴിച്ചു. യാത്രാ പ്രേമികളാണ് ഷെഫ്നയും സജിനും. ഇരുവരും തങ്ങളുടെ യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷെഫ്‌ന മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
‘മൂന്നാറിലേക്ക് യാത്ര പോയപ്പോൾ എക്കോ ഫ്രണ്ട്ലിയായ സ്ഥലത്ത് താമസിക്കാനിടയായി. അവിടെ ടി വിയില്ല. മാെബൈലിന് റേഞ്ചില്ല, സുഖ സൗകര്യങ്ങളൊന്നുമില്ല. മണ്ണ് കൊണ്ടുള്ള മുറിയും വാഷ് റൂമും മാത്രം. എന്നാൽ ആ താമസ സ്ഥലത്തിന് ചുറ്റം മനോഹരമായ പൂക്കളും ചെടികളും അവ നിറയെ പൂമ്പാറ്റകളുമുണ്ട് കിളികളുമുണ്ടായിരുന്നു. മനസ്സിന് കുളിർമ നൽകുന്ന അന്തരീക്ഷമായിരുന്നു അത്. പുതിയ ആളായി മാറിയ പോലെ തോന്നും അവിടെ എത്തിയാൽ. ടെക്നോളജിയിൽ നിന്നും അകന്ന് ജീവിച്ച ദിനങ്ങൾ ശരിക്കും പുതുമയുള്ളതായിരുന്നു .
ഇന്ത്യക്കകത്തുള്ള സ്ഥലങ്ങൾ കാണാൻ പോവാനാണ് താല്പര്യം. വിദേശ യാത്ര നടത്താമെന്ന് പറയുമ്പോൾ സജിൻ പറയും അതിനേക്കാൾ ഭംഗിയുള്ള സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്, അത് കാണാൻ പോവാമെന്ന്. ഇതുവരെ നടത്തിയ യാത്രകൾ കൂടുതലും ഇന്ത്യക്കകത്താണ്. പെട്ടെന്ന് പ്ലാൻ ചെയ്യുന്നതാണ് കേരളത്തിലെ യാത്രകൾ. ഇന്ന് തീരുമാനിച്ച് നാളെ പോവുന്നവ.
വീണ്ടും വീണ്ടും പോവാനാഗ്രഹിക്കുന്ന സ്ഥലം ഹിമാലയമാണ്. ഹിമാചൽ പ്രദേശിലെ മലനിരകളിലൂടെയും കൊച്ച് ഗ്രാമങ്ങളിലൂടെയുമുള്ള യാത്ര ഒരിക്കലും മടുപ്പിക്കാറില്ല. സജിൻ എട്ട് തവണയും ഞാൻ അഞ്ച് തവണയും ഹിമാലയത്തിൽ ട്രക്കിംഗ് ചെയ്തിട്ടുണ്ട്. എല്ലാ കൊല്ലവും മുടങ്ങാതെ ഹിമാലയൻ യാത്രയ്ക്ക് പോവുന്നു. ഗോവയിലും സ്ഥിരമായി പോവുന്നു. കൊല്ലത്തിൽ രണ്ട് തവണയൊക്കെ ഗോവയിലേക്ക് പോവും. ഗോവയും ഹിമാചലിലേക്കുമാണ് യാത്രയെന്ന് പറഞ്ഞാൽ ഫ്രണ്ട്സ് പറയാറ് നിങ്ങൾ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാൽ പോരെ എന്നാണ്.
Post Your Comments