ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ മൂന്ന് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി എസ് എസ് രാജമൗലി ചിത്രം ‘ആര്‍ ആര്‍ ആര്‍’. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നേട്ടം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് സിനിമ ഓസ്‌കര്‍ നാമനിര്‍ദേശം നേടിയത്.
ഓസ്‌കര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കവെയാണ് ഹോളിവുഡ് ക്രിട്ടിക്സ് അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകന്‍ എം എം കീരവാണി ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്.
രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ആര്‍ആര്‍ആറില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. ജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ്‍ ഡൂഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments