GeneralLatest NewsMollywoodNEWSWOODs

സോറിയും പറഞ്ഞു, അതിനുള്ള ശിക്ഷയും കൊടുത്തു : കോളേജിലുണ്ടായ സംഭവത്തിൽ രജിഷ

അവതാരകയായിരുന്ന സമയത്ത് താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ താൻ ചോദിച്ചിരുന്നില്ല

നടി അപർണ ബാലമുരളിയോട് കോളേജ് പരിപാടിക്കിടയിൽ ഒരു വിദ്യാർത്ഥി അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി നടി രജിഷ.

‘ആ പ്രശ്നം അവസാനിച്ചു. നമ്മൾ വീണ്ടും വീണ്ടും അത് പറയേണ്ട കാര്യമില്ല. അവൻ സോറി പറയുകയും ചെയ്തു. അത് വീണ്ടും കൊണ്ടു വരേണ്ട. സോറിയും പറഞ്ഞു, അതിനുള്ള ശിക്ഷയും കൊടുത്തു. എനിക്ക് സിനിമയുടെ പ്രൊമോഷൻ സമയത്തോ സെറ്റിലോ അങ്ങനെ ഉണ്ടായിട്ടില്ല. അല്ലാത്ത സമയത്ത് ഫേസ് ചെയ്തിട്ടുണ്ട്,’ രജിഷ പറഞ്ഞു.

read also: അച്ഛാ..നിങ്ങളോടൊന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിലെന്ന് ആ​ഗ്രഹിക്കുന്നു’: ബിനു പപ്പു

അവതാരകയായിരുന്ന സമയത്ത് താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ താൻ ചോദിച്ചിരുന്നില്ല. അവർക്ക് സംസാരിക്കാൻ താൽപര്യമില്ലെങ്കിൽ അത് ചോദിക്കുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു. അത് ബേസിക് എത്തിക്സാണെന്നും നടി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button