നയൻതാരയെ ആദ്യമായി മേക്കപ്പ് ചെയ്തത് സൂര്യ ടിവിയിൽ ആങ്കറായിരിക്കുന്ന സമയത്താണ്: അനില

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടു. രാപ്പകൽ, നാട്ടുരാജാവ് , വിസ്മയത്തുമ്പത്ത് തുടങ്ങി മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച നടി തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു. ചാനൽ അവതാരകയായാണ് നയൻതാര കരിയർ തുടങ്ങുന്നത്. പിന്നീട് താരറാണിയായുള്ള നയൻസിന്റെ വളർച്ച അതിവേ​ഗമായിരുന്നു. തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കണായി നയൻ‌താര അന്ന് അറിയപ്പെട്ടു. അന്ന് നിരവധി വിവാ​ദങ്ങളിലും നടി പെട്ടു. എന്നാൽ ഇതൊന്നും കരിയറിനെ ബാധിക്കാതിരിക്കാൻ നയൻസ് ശ്രദ്ധിച്ചു. കഴിഞ്ഞ വർഷമായിരുന്നു നയൻതാരയുടെ വിവാഹം. ഇപ്പോഴിതാ നയൻതാരയുടെ തുടക്ക കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട്.

‘നയൻതാരയെ ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനോർക്കുന്നു. സൂര്യ ടിവിയിൽ ആങ്കറായിരിക്കുന്ന സമയത്താണ്. നയൻതാര വന്നു. നയൻതാരയുമായി കൂടുതൽ അടുത്തു. കാരണം ഞങ്ങൾ ക്രിസ്ത്യനാണ്, തിരുവല്ലക്കാരിയും. എന്റെ അമ്മയുടെ വീടും തിരുവല്ലയിലാണ്. അപ്പോൾ ഞങ്ങൾ ഭയങ്കര അടുപ്പമായി. അമ്മയും ഉണ്ടായിരുന്നു. പിന്നെ നയൻതാര എന്ത് സംശയത്തിനും വിളിക്കുമായിരുന്നു. വാക്സിം​ഗ് ആണോ ഷേവിം​ഗാണോ ത്രെഡിംഡ് ആണോ നല്ലതെന്ന് ചോദിച്ച്. വിസ്മയത്തുമ്പത്തിന്റെ സമയത്താണെന്ന് തോന്നുന്നു. വളരെ നല്ല കുട്ടിയായിരുന്നു നയൻതാര. സിംപിളും ഭയങ്കര സുന്ദരിയും. നാച്വറൽ ബ്യൂട്ടിയെന്ന് പറയാം. വെണ്ണ പോലെ ഒരു കൊച്ച്’- അനില ജോസഫ് പറഞ്ഞു.

 

Share
Leave a Comment