ചില സിനിമകളെ തകര്‍ക്കാനും മറ്റ് ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മലയാള സിനിമയില്‍ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് കെ ബി ഗണേഷ് കുമാര്‍. പണം കൊടുത്താല്‍ യൂട്യൂബര്‍മാര്‍ നല്ലത് പറയുമെന്നും ബാക്കിയുള്ളവയെ മോശമെന്ന് വിമര്‍ശിക്കുകയും ചെയ്യും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം താന്‍ ഉന്നയിക്കും എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയും. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയേയും മോശമെന്ന് ഇവര്‍ വിമര്‍ശിക്കും.
പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയേറ്ററില്‍ കയറ്റി ഇവരെ കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢസംഘമുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം താന്‍ ഉന്നയിക്കും’.
Post Your Comments