തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആന പാലക്കാട് ആലത്തൂര്‍ പാടൂര്‍ വേലയ്ക്കിടെ ഇടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. നരക ജീവിതമാണ് ആന നയിക്കുന്നത്. ഇപ്പോള്‍ ഇടഞ്ഞതിന്റെ പേരില്‍ കിട്ടാന്‍ ഇരിക്കുന്ന ഇടിയും അടിയും സഹിച്ച് ജീവിക്കാനാണ് ആനയുടെ വിധി എന്നും മനുഷ്യനല്ലേ വിവേചന ബുദ്ധി കാണിക്കേണ്ടത് എന്നും ഹരീഷ് ചോദിക്കുന്നു.
read also: മലയാളത്തില്‍ 35 കോടിയുടെ സിനിമ എടുത്താല്‍ അഭിനയിക്കുമായിരിക്കും: സംയുക്തയ്ക്കെതിരെ ബൈജു
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
നരക ജീവിതം നയിച്ച്, കെട്ടി അഴിക്കല്‍ എന്ന പേരില്‍ കൊടും പീഡനം അനുഭവിച്ചു , ഈ ഇടഞ്ഞതിന്റെ പേരില്‍ കിട്ടാന്‍ ഇരിക്കുന്ന വലിയ കോല് കൊണ്ടുള്ള ഇടിയും, അടിയും വാട്ടലും കൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട ജീവി.
ജീവിതം നഷ്ടപ്പെട്ട പാപ്പാനും മറ്റനവധി മനുഷ്യരും… മനുഷ്യനല്ലേ വിവേചന ബുദ്ധി വേണ്ടത്?
Post Your Comments