GeneralLatest NewsNEWS

ടിവി സീരിയലുകൾക്ക് സെൻസർ ബോർഡ് വേണം, സീരിയലുകൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ട് : ഗൗതമി

മലയാളം ടിവി സീരിയലുകൾക്കും സെൻസറിങ് വേണമെന്നും കണ്ടന്റുകളുടെ നിലവാരം മെച്ചപ്പെടണമെന്നും ​ഗൗതമി നായർ. പെണ്ണിന്റെ നിറം, വിവാഹ ശേഷമുള്ള ബന്ധങ്ങൾ എന്നിവയിൽ നിന്നും മാറി നല്ല കണ്ടന്റുകൾ സീരിയലാക്കാൻ അണിയറപ്രവർത്തകർ തയ്യാറാകണമെന്നും ഇത്തരം സീരിയലുകൾ കുട്ടികളെ സ്വാധീനിക്കുമെന്നും ​ഗൗതമി ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ :

‘ചില ടിവി സീരിയലുകളും ആളുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. സിനിമകൾക്ക് സെൻസർ ബോർഡുണ്ട്. പക്ഷെ അത് ടിവി സീരിയലുകൾക്ക് ഇല്ല. ഒട്ടനവധി വിഷയങ്ങൾ സമൂഹത്തിലുണ്ട് എന്നിട്ടും എന്തിനാണ് ടിവി സീരിയലുകൾ എപ്പോഴും പെണ്ണിന്റെ നിറം, വിവാഹ ശേഷമുള്ള ബന്ധങ്ങൾ എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കുന്നത്. ഇ‌തെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ടോക്സിക്കാണ്. ഞാനും ഇന്റർനാഷണൽ ടിവി സീരിയലുകൾ കാണാറുണ്ട്.

പക്ഷെ ഇവിടുത്തെ സീരിയലുകളുടെ കണ്ടന്റ് കുറച്ച് കൂടി മെച്ചപെടേണ്ടതുണ്ട്. മുതിർന്നവർ കാണുമ്പോൾ കുട്ടികളും സീരിയലുകൾ കാണാനും അത് അവരെ സ്വാ​ധീനിക്കാനും കാരണമാകും. ആദ്യത്തെ വിവാഹബന്ധം പിരിഞ്ഞതിൽ എനിക്കിപ്പോൾ സങ്കടമല്ല. അ​ദ്ദേഹത്തോട് ഒപ്പമുള്ള എന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. മറ്റാരെങ്കിലും വിചാരിച്ചാൽ നമ്മളെ എല്ലാത്തിൽ നിന്നും തടയാൻ പറ്റില്ല. അതിന് നമ്മൾ തന്നെ വിചാരിക്കണം.’ ​

 

shortlink

Related Articles

Post Your Comments


Back to top button