മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വിടപറഞ്ഞിട്ട് ഇന്ന് 23 വർഷം തികയുകയാണ്. തന്റെ വേഷങ്ങളിലൂടെ ഇന്നും ആരാധകരെ ചിരിപ്പിക്കുന്ന കുതിരവട്ടം പപ്പു ട്രോളർമാരുടെ ഇഷ്ട താരം കൂടിയാണ്. താരത്തിന്റെ ഓർമ്മ ദിനത്തിൽ മകനും നടനുമായ ബിനു പപ്പു പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘അച്ഛാ.. എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു’, എന്നാണ് ബിനു പപ്പു സോഷ്യൽ മീഡിയയിൽ കുറിച്ചത്
Post Your Comments