തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് സൂപ്പര് ഹിറ്റായി മാറിയിരിക്കുകയാണ് സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെയും ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രമാക്കി ഒരുക്കിയ രോമാഞ്ചം. ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത് സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയാണ്. ആദ്യം തന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ നിർമ്മാതാവ് ജോൺ പോൾ ഞാൻ ഈ സിനിമയിൽ വേണ്ടെന്ന് പറഞ്ഞിരുന്നു എന്നും സംവിധായകൻ ജിത്തു മാധവന്റെ നിർബന്ധം കൊണ്ടാണ് താൻ സിനിമയുടെ ഭാഗമായതെന്നുമാണ് സിജു പറയുന്നത്. തനിക്ക് വേണ്ടി ജിത്തു ഒരുപാട് ഫൈറ്റ് ചെയ്തെന്നും അതിനെ കുറിച്ച് നിർമാതാവ് ഉൾപ്പെടെ തന്നോട് പറഞ്ഞിരുന്നെന്നും സിജു പറയുന്നു.
സിജുവിന്റെ വാക്കുകൾ :
‘സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും ജിത്തുവേട്ടൻ നിർമ്മാതാവ് ജോണേട്ടനോട് സംസാരിക്കുമായിരുന്നു. ഓരോരുത്തരുടെയും ഫോട്ടോയൊക്കെ കാണിച്ച് ജിത്തുവേട്ടൻ ജോണേട്ടന് പരിചയപ്പെടുത്തി കൊടുത്തു. അപ്പോൾ തന്നെ പുള്ളി പറഞ്ഞു സിജു വേണ്ടെന്ന്. സിജു ഈ സിനിമയ്ക്ക് വർക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ജിത്തുവേട്ടൻ നിർബന്ധം പിടിച്ചത് കൊണ്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. ജോണേട്ടൻ തന്നെ എന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ജിത്തു നിനക്ക് വേണ്ടി ഒരുപാട് ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന്. പിന്നെ കണ്ട് കണ്ട് പുള്ളിക്കും ഓക്കെയായി. അതായത് പ്രൊഡ്യൂസർ തന്നെ വേണ്ടെന്ന് പറഞ്ഞ ഒരാളാണ് ഞാൻ.
മുഴുവൻ ക്രൂവും ഓടി നടന്നാണ് അത് ഷൂട്ട് ചെയ്തത്. അതിന്റെ ഔട്ട് എന്തായാലും രസകരമായി വന്നു. ഒരുപാട് ആളുകൾക്ക് ഇഷ്ടപ്പെട്ട സീനായിരുന്നു അത്. പലരും ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ആ സീനിനെ കുറിച്ചാണ്.’
Post Your Comments