താൻ മോഹൻലാലിൻറെ കടുത്ത ആരാധികയാണ് എന്നും പുതിയ കാലത്ത് അങ്ങനെ ആരെയും പറയാൻ ഇല്ല എന്നും നടി ഷക്കീല. ദുൽഖർ എന്നൊക്കെ വെറുതെ പറയാമെന്നെ ഉള്ളു കണക്ട് ചെയ്യുന്നത് മോഹൻലാലിൻറെ വേഷങ്ങൾ തന്നെയാണ് എന്നാണ് താരം പറയുന്നത്. സിൽക് സ്മിതയ്ക്ക് ശേഷം മാദക താരമായി അറിയപ്പെട്ട നടിയാണ് ഷക്കീല. ഏറെക്കാലമായി ഇത്തരം സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ് ഷക്കീല. തനിക്ക് എ സിനിമകൾ ഒന്നും ഇഷ്ടമല്ലെന്ന് പറയുകയാണ് നടി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
താൻ മോഹൻലാലിൻറെ കടുത്ത ആരാധികയാണ്. പുതിയ കാലത്ത് അങ്ങനെ ആരെയും പറയാൻ ഇല്ല. ദുൽഖർ എന്നൊക്കെ വെറുതെ പറയാമെന്നെ ഉള്ളു കണക്ട് ചെയ്യുന്നത് മോഹൻലാലിൻറെ വേഷങ്ങൾ ഒക്കെയാണ്. ഛോട്ടാ മുംബൈയിൽ അഭിനയിച്ചത് ഫാൻ ഗേൾ മൊമന്റ് ആയിരുന്നു. എന്നെ ലാലേട്ടൻ ഷൂട്ട് കഴിഞ്ഞ് കാറിൽ കൊണ്ടാക്കിയിട്ടുണ്ട്.
എന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടില്ല. കിന്നാരതുമ്പി ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്. ഞാൻ അഭിനയിച്ചതിൽ എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ഒന്നുമില്ല. എ ഫിലിമുകൾ എനിക്ക് ഇഷ്ടമല്ല. അതല്ലാത്ത ഒരുപാട് സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ എനിക്ക് ഇഷ്ടപെട്ട തരത്തിലുള്ള ഒരു കഥാപാത്രം പോലും കിട്ടിയിട്ടില്ല. അക്കാലത്തെ ഒരു വേവ് ആയിരുന്നു. അപ്പോൾ എനിക്ക് ഒരുപാട് സിനിമകൾ കിട്ടി. അഭിനയിച്ചതിനെല്ലാം എനിക്ക് നല്ല പൈസയും കിട്ടി. സിനിമ എടുക്കാൻ വരുന്നവരൊക്കെ എന്നോട് ഒരു സ്റ്റോറി പറയും, അവർ അതെടുക്കില്ല. അത് എനിക്ക് തന്നെ അറിയാം അതുകൊണ്ട് ഞാൻ ആ കഥ കേട്ട് വെറുതെ സമയം കളയാൻ നിൽക്കാർ പോലും ഇല്ല.
എത്ര ദിവസമാണ് ഷൂട്ടിങ് എന്ന് ചോദിക്കും. എന്നിട്ട് ഞാൻ അങ്ങോട്ടേക്ക് ചെല്ലും. ഒരു നല്ല സീൻ, ഒരു മാർക്കറ്റ് സീൻ, ഒരു ഹസ്ബൻഡ് സീൻ, ഫാന്റസി സീൻ അങ്ങനെയൊക്കെ ആവും. ഇതൊക്കെ ഒരു ദിവസം കൊണ്ട് വർക്ക് കഴിയും. പൈസ വാങ്ങി തിരിച്ച് ഞാൻ പോകും. ഇതിൽ ഏതാണ് ഇഷ്ടമുള്ള കഥാപാത്രമായിട്ട് ഞാൻ പറയേണ്ടത്. എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നുണ്ട്. ഇനി ചെയ്യും. നല്ല കുറേ കഥാപാത്രങ്ങൾ എന്റെ മനസിൽ ഉണ്ട്. ഞാൻ സീരിയസായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ എന്റെ ഫേസിന് അത് പറ്റുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു. സൗന്ദര്യം കൂടിയാട്ടണത്രെ (ചിരിക്കുന്നു) നന്നായിട്ട് കരയുന്ന സാധാരണ കഥാപാത്രങ്ങൾ ചെയ്യണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്’.
Post Your Comments