മറിച്ച് വൃത്തിയുള്ള ഒരു ബാത്ത്‌റൂം ഉപയോഗിക്കാന്‍ പറ്റുക എന്നത് ഒരു വര്‍ക്ക് സ്‌പേസിലെ ബേസിക് കാര്യമാണ്, എന്നാൽ തുടക്കത്തില്‍ അതുപോലും കിട്ടിയിരുന്നില്ല എന്ന് നടി സംയുക്ത. ഷൂട്ടിംഗ് ലെക്കോഷന്‍ തന്റെ തൊഴിലിടമായത് കൊണ്ട് ഡിമാന്റ് ചെയ്യപ്പെടേണ്ട കാര്യങ്ങളാണ് ഇതെല്ലാം എന്നും ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന ചാറ്റ് ഷോയിലാണ് സംയുക്തയുടെ പ്രതികരണം.
താരത്തിന്റെ വാക്കുകൾ:
തമിഴിലും തെലുങ്കിലും ആളുകള്‍ നമുക്ക് തരുന്ന ബഹുമാനവും സ്‌നേഹവും വളരെ വലുതാണ്. എന്തുകൊണ്ടാണ് അതങ്ങനെയെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. തുടക്ക കാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല.പലപ്പോഴും ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ പോലും നമുക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് തോന്നും. ആദ്യമൊക്കെ ചില ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ബാത്ത്‌റൂ ഉണ്ടാവില്ല. ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും ശരിയ്ക്ക് അടയ്ക്കാന്‍ പറ്റാത്തതൊക്കെ ചൂണ്ടിക്കാട്ടി ഇതാണ് നിങ്ങള്‍ക്കുള്ളതെന്നൊക്കെ പറയുമായിരുന്നു. ഇത് ശരിയല്ല എന്ന് പറയാന്‍ തന്നെ എനിക്ക് കുറേ കാലം വേണ്ടിവന്നു.
സിനിമ ഒരു ബിസിനസാണ്. ഈ ഷൂട്ടിംഗ് ലെക്കോഷന്‍ എന്റെ തൊഴിലിടമാണ്. അവിടെ ലഭിക്കേണ്ട ബേസിക്കായ കാര്യങ്ങള്‍ പോലും ഇങ്ങനെയായിരുന്നു. അത് പറ്റില്ല എന്ന് തന്നെയാണ് പിന്നീട് പറഞ്ഞത്. ഞാനൊരിക്കലും എനിക്ക് ലക്ഷ്വറിയായി സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നല്ല പറയുന്നത്. മറിച്ച് വൃത്തിയുള്ള ഒരു ബാത്ത്‌റൂം ഉപയോഗിക്കാന്‍ പറ്റുക എന്നത് ഒരു വര്‍ക്ക് സ്‌പേസിലെ ബേസിക് കാര്യമാണ്. അത് പോലും തുടക്കത്തില്‍ കിട്ടിയിരുന്നില്ല. സിനിമയില്‍ ഡിമാന്റ് ചെയ്യപ്പെടേണ്ട കാര്യങ്ങളാണ് ഇതെല്ലാം.
എന്നാല്‍ ആദ്യ സിനിമയ്ക്ക് എനിക്ക് പ്രതിഫലം കിട്ടിയിട്ടില്ല. അവര്‍ അതിനെക്കുറിച്ച് എന്നോട് ചോദിച്ചതു പോലുമില്ല. തുടക്കക്കാരോട് അങ്ങനെയാണ്. അവര്‍ക്ക് പലപ്പോഴും അവസരം കൊടുക്കല്‍ മാത്രമായാണ് എല്ലാവരും കാണുന്നത്. ലില്ലി എന്ന ചിത്രത്തെക്കുറിച്ചല്ല താനിത് പറയുന്നത്. മലയാളത്തില്‍ ഇങ്ങനെ ലഭിക്കുമ്പോൾ തെലുങ്കും തമിഴും അങ്ങനെയല്ല എന്നുള്ളതാണ് സത്യം. ഞാന്‍ അവിടേയ്ക്ക് എത്തുന്നത് വലിയൊരു താരം എന്ന നിലയ്ക്കായിരുന്നില്ല. പകരം ഒരു തുടക്കക്കാരിയായി തന്നെയാണ്. പക്ഷേ അവിടെയുള്ളവര്‍ നമ്മളെ അംഗീകരിക്കാനും ആവശ്യമായ സഹായം ചെയ്യാനും തയ്യാറാണ്.’
Post Your Comments