GeneralLatest NewsNEWS

തന്നെ സിനിമ വന്ന് ക്ഷണിച്ചു കൊണ്ടുപോയതാണ്, എന്റെ മരണം വരെ സിനിമയോട് സ്‌നേഹവും കടപ്പാടും ഉണ്ടായിരിക്കും: പൊന്നമ്മ ബാബു

നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് പൊന്നമ്മ ബാബു. ഇതിനോടകം സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട നടി നാടക രംഗത്ത് നിന്നാണ് സിനിമയിലേക്കെത്തിയത്. സിനിമ തന്നെ വന്ന് ക്ഷണിച്ചു കൊണ്ടുപോയതാണ് അതുകൊണ്ട് തന്റെ മരണം വരെ സിനിമയോട് സ്‌നേഹവും കടപ്പാടും ഉണ്ടായിരിക്കും എന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തില്‍ പൊന്നമ്മ ബാബുവിന്റെ പ്രതികരണം. ഇപ്പോഴിതാ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൊന്നമ്മ ബാബു.

താരത്തിന്റെ വാക്കുകൾ :

സീരിയലില്‍ അഭിനയിക്കുമെന്ന് ധാരണയൊന്നുമില്ലായിരുന്നു. എന്നെങ്കിലും അഭിനയിക്കുമെന്ന് അറിയാം, പക്ഷേ സിനിമയുടെ തിരക്ക് കൊണ്ട് ഇതുവരെ പറ്റിയിരുന്നില്ല. സിനിമ തന്നെ വന്ന് ക്ഷണിച്ചു കൊണ്ടുപോയതാണ്. ഞാൻ അവസരം ചോദിച്ചു അങ്ങോട്ട് ചെന്നതല്ല, അതുകൊണ്ട് എന്റെ മരണം വരെ സിനിമയോട് സ്‌നേഹവും കടപ്പാടും ഉണ്ടായിരിക്കും. അന്നത്തെ സാഹചര്യത്തില്‍ ഡയലോഗ് കാണാതെ പഠിച്ച് ഒറ്റ ടേക്കില്‍ റെഡിയാക്കണം. അല്ലെങ്കില്‍ അടുത്ത സിനിമയില്‍ ചിലപ്പോള്‍ അവസരം കിട്ടില്ല, ആ സാഹചര്യം വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.

shortlink

Related Articles

Post Your Comments


Back to top button