ശ്രീദേവിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അവരുടെ അമ്മ വന്നിരുന്നുവെന്ന് നടൻ കമല്‍ ഹാസന്. കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച നടി ശ്രീദേവി. ഇരുവരും ഒരുമിച്ച് നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചു.
താരത്തിന്റെ വാക്കുകൾ :
‘ശ്രീദേവിയുടെ അമ്മയും ഞാനും പലപ്പോഴായി അവളുടെ വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. ഇടയ്ക്ക് എന്റെ മകളെ നീ തന്നെ വിവാഹം കഴിക്കണമെന്ന് അമ്മ തമാശരൂപേണ എന്നോട് പറയുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എനിക്കും ശ്രീയ്ക്കും പരസ്പരം ഭ്രാന്തായി പോകും. അടുത്ത ദിവസം തന്നെ ഞാന്‍ അവളെ നിങ്ങളുടെ വീട്ടിലേക്ക് തിരിച്ച് കൊണ്ട് വിടേണ്ടി വരുമെന്നും തമാശയായി ഞാന്‍ പറയുമായിരുന്നു.
ശരിക്കും ശ്രീദേവിയും താനും സഹോദരി, സഹോദരന്മാരെ പോലെ വളര്‍ന്ന് വന്നവരാണ്. ഒത്തിരി സിനിമകളില്‍ കമിതാക്കളായി ഞങ്ങള്‍ക്ക് അഭിനയിക്കേണ്ടി വന്നിരുന്നു. ചില സിനിമകളില്‍ പ്രണയം അഭിനയിക്കുമ്ബോള്‍ പരസ്പരം ചിരി വരുമായിരുന്നു. എങ്കിലും അതൊക്കെ ഒരു തമാശയായി കൈകാര്യം ചെയ്യാന്‍ സാധിച്ചു’.
Post Your Comments