ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന പരാതിയിൽ സംവിധായിക ശ്രീല. പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതി കര്‍ശ്ശന നിബന്ധനകളോടെ ജാമ്യത്തില്‍ വിട്ടു.
read also: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു: മഷൂറയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സുഹാന
അരുവിക്കര സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ ഇവരെ ആറസ്റ്റ് രേഖപ്പെടുത്തി നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചുവെന്നും ഇതിനായി വ്യാജ കരാര്‍ ചമച്ചുവെന്നും വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് നടപടി.
എല്ലാ ബുധനാഴ്ച്ചയും വ്യാഴാഴ്ചയും രാവിലെ 9 മണി മുതൽ 12 മണി വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന തെളിവുകൾ നൽക്കണം , ചോദ്യം ചെയ്യാൻ സമയം കുടുതൽ വേണമെങ്കിൽ അനുവദിക്കണം എന്നീ വ്യവസ്ഥകള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്.
Post Your Comments