
ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീർ ബഷി. മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീർ ആദ്യമൊക്കെ അതിന്റെ പേരില്‍ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുഹാന.
മഷൂറ അമ്മ ആയ വിവരമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. ആൺ കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു. .
ഇൻസ്റ്റഗ്രാമിലൂടെയാണ് മഷൂറയെ ബഷീർ ബഷി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018ൽ ഇരുവരും വിവാഹിതർ ആകുക ആയിരുന്നു.
Post Your Comments