ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സപ്ന ഗില്‍ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത്. പൃഥ്വി ഷാ ഉള്‍പ്പെടെ ആരെയും താൻ ഉപദ്രവിച്ചിട്ടില്ലെന്ന് സപ്ന ഗില്‍ പറഞ്ഞു.
read also: ഒരു മരണ വീട്ടിൽ നിൽക്കുന്ന നിൽപ്പ്, ഇവൾ ഏത് ലോകത്തുള്ളവളാണ് : രഞ്ജിനി ഹരിദാസിന് നേരെ സൈബർ ആക്രണം
പൃഥ്വി ഷായാണ് പൊതു സ്ഥലത്തുവച്ച് തന്നെ ഉപദ്രവിച്ചതെന്നും താരത്തില്‍നിന്ന് പണമോ, സെല്‍ഫിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും സപ്ന പറഞ്ഞു. ‘ഞങ്ങള്‍ ആരെയും തല്ലിയിട്ടില്ല. ആരോടും പണവും ചോദിച്ചിട്ടില്ല. അവര്‍ തെറ്റായ ആരോപണങ്ങളാണ് ഞങ്ങള്‍ക്ക് എതിരെ ഉന്നയിക്കുന്നത്. സെല്‍ഫിയെടുക്കാനൊന്നും ഞാന്‍ ആരോടും അനുവാദം ചോദിച്ചിട്ടില്ല. ഞങ്ങള്‍ അവിടെ ഒരു വീഡിയോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവര്‍ എന്റെ സുഹൃത്തിനെ ആക്രമിക്കുന്നത് കാണാന്‍ ഇടയാവുന്നത്. ഞാന്‍ പോയി അവരെ തടയാന്‍ ശ്രമിച്ചു. അപ്പോള്‍ എന്നെ ബേസ്ബോള്‍ ബാറ്റുകൊണ്ടാണ് അവര്‍ മര്‍ദിച്ചത്. ചിലര്‍ എന്നെ തല്ലി, അക്രമത്തിനിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു.’- സപ്ന ഗില്‍ പറഞ്ഞു.
‘അവര്‍ അപ്പോള്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു, നല്ല പോലെ കുടിച്ചിട്ടുമുണ്ട്. വിമാനത്താവളത്തില്‍വച്ചാണ് ഞങ്ങള്‍ അവരെ തടഞ്ഞത്. ആളുകളെ വിളിച്ചുകൂട്ടി രക്ഷപെടാനായിരുന്നു പൃഥ്വി ഷായുടേയും സുഹൃത്തിന്റേയും ശ്രമം. പിന്നീട് അവര്‍ ഞങ്ങളോടു മാപ്പു പറഞ്ഞു’.- സപ്ന ഗില്‍ കൂട്ടിച്ചേർത്തു
Post Your Comments