![](/movie/wp-content/uploads/2023/02/untitled-9.jpg)
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. റോബിന് രാധാകൃഷ്ണന് തന്റെ ആദ്യ സിനിമയുടെ പണിപ്പുരയിലെന്ന് റിപ്പോർട്ട്. സിനിമാ സംവിധാനത്തിനൊരുങ്ങുകയാണ് റോബിൻ എന്നാണ് സൂചന. റോബിൻ തന്നെയാണ് തിരക്കഥയും നിർമ്മാണവും എന്നും സൂചനയുണ്ട്. റോബിന്റെ ഭാവി വധുവായി ആരതി പൊടിയാകും നായിക. റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആയിരിക്കും നടത്തുക എന്നാണ് റിപ്പോർട്ട്.
ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിൻ രാധകൃഷ്ണൻ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും സൂചനയുണ്ട്. അതേസമയം, ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയിൽ റോബിൻ ഉണ്ടോയെന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ ആരാധകർ ഉയർത്തുന്നത്.
വിവാഹം കഴിഞ്ഞാല്‍ താൻ സിനിമ ചെയ്യും എന്നും അത് കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നും റോബിൻ മുമ്പ് പറഞ്ഞിരുന്നു. മുതലെടുക്കാന്‍ അല്ല മറിച്ച് നാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും റോബിന് പറഞ്ഞിരുന്നു.
Post Your Comments