GeneralLatest NewsNEWS

ഭാവനയുടെ തിരിച്ചു വരവ്, ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

മലയാള സിനിമയില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്‌നക്കൂട്, ഇവര്‍, ചതിക്കാത്ത ചന്തു, റണ്‍വേ, ദൈവ നാമത്തില്‍, നരന്‍, ഉദയനാണ് താരം, ചിന്താമണി കൊലക്കേസ്, ചോട്ടാ മുംബൈ, സാഗര്‍ എലിയാസ് ജാക്കി, ഇവിടെ, ഹണി ബീ, ആദം ജോണ്‍ എന്നിങ്ങനെ തൊണ്ണൂറില്‍പരം സിനിമകളില്‍ ഇതിനകം ഭാവന അഭിനയിച്ചു. 2017ലാണ് അവസാനമായി ഭാവന മലയാളത്തില്‍ അഭിനയിച്ചത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ആറു വര്‍ഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്. ഇതിനിടെ കന്നട, തമിഴ് , തെലുഗു ചിത്രങ്ങളിലും ഭാവന ജനപ്രീയയായിക്കഴിഞ്ഞു.

മലയാളത്തില്‍ വീണ്ടും സജീവമാകുന്ന ഭാവനയെ അഭിനന്ദിച്ച് സിനിമാ താരങ്ങള്‍ക്ക് പുറമേ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രംഗത്തെത്തി. പ്രണയ പശ്ചാത്തലത്തില്‍ നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ലണ്ടന്‍ ടാക്കീസ്, ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍, അനാര്‍ക്കലി നാസര്‍, അഫ്സാന ലക്ഷ്മി, ഷെബിന്‍ ബെന്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട് : മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം : മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : അലക്സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍ : ഷനീം സഈദ്, ചീഫ് അസോസിയേറ്റ് : ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി : വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍ : ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ് : അബു വളയംകുളം, സ്റ്റില്‍സ് : രോഹിത് കെ സുരേഷ്, പിആര്‍ഒ : ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ് : ഡൂഡില്‍ മുനി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button