GeneralLatest NewsNEWS

ഒരു മരണ വീട്ടിൽ നിൽക്കുന്ന നിൽപ്പ്, ഇവൾ ഏത് ലോകത്തുള്ളവളാണ് : രഞ്ജിനി ഹരിദാസിന് നേരെ സൈബർ ആക്രണം

കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും ഒരു മരണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞു കൂടാത്ത ഇവൾ ഏത് ലോകത്തുള്ളവളാണ്

പ്രശസ്ത സിനിമാ സീരിയൽ താരം സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയ അവതാരിക രഞ്ജിനി ഹരിദാസിന് സൈബർ ആക്രമണം. രഞ്ജിനി ഹരിദാസും അമ്മയും ആണ് സുബി സുരേഷിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. സുബിയുടെ വീട്ടിൽ എത്തി അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. തുടർന്ന് രഞ്ജിനി ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസ്സിനെയും ചൊല്ലി നിരവധി പേരാണ് വിമർശിച്ച് എത്തിയത് .

‘ഒരു മരണ വീട്ടിൽ നിൽക്കുന്ന നിൽപ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും. ഒരു മരണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞു കൂടാത്ത ഇവൾ ഏത് ലോകത്തുള്ളവളാണ്’ എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്. ഇയാളുടെ കമന്റിനു മറുപടിയായി ‘സുബി സുരേഷ് മരിച്ചപ്പോൾ രഞ്ജിനി ഹരിദാസ് വന്ന വീഡിയോയുടെ അടിയിൽ വന്ന കമന്റസ് ആണ്.. മരണവീട്ടിൽ ഡ്രസ്സ്‌ കോഡ് നിലവിലുണ്ടോ?? കൂളിംഗ് ഗ്ലാസ് വച്ചത് അവരുടെ ഇഷ്ടം..’ എന്നാണ് മറ്റൊരാൾ കുറിച്ചത്.

‘അവർക്ക് അവർ കരയുന്നത് പുറത്ത് കാണിക്കാൻ താല്പര്യമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് അതിൽ ഇടപെടണം?? ഈ കമന്റ്‌സ് കണ്ടിട്ട് അത്ഭുതം ഒന്നുമില്ല.. കാരണം സുബി സുരേഷ് മരിക്കുന്നതിന് മുൻപ് വരെ അവരുടെ വീഡിയോക്ക് ഉള്ള കമന്റ്സ് ഇതുപോലെ തന്നെയായിരുന്നു.. ആരെങ്കിലും മ രിക്കണം നമ്മൾ അവരെ കുറിച്ച് നല്ലത് പറയണമെങ്കിൽ.. കുറച്ച് സ്മാർട്ട്‌ ആയ സ്വന്തം കാലിൽ നിൽക്കുന്നവരെ നമുക്ക് അത്ര താല്പര്യമില്ല.. സ്റ്റേജിൽ കേറി പെർഫോമൻസ് ചെയ്യുന്നവരോട് പ്രേത്യേകിച്ചു… റിമി ടോമിയൊക്കെ ആ കൂട്ടത്തിൽ പെടും.. ഇവരോടൊക്കെ നമ്മുക്ക് ദേഷ്യം തോന്നാൻ ഒറ്റ കാര്യമേ ഉള്ളു അവർ സ്മാർട്ട്‌ ആണ്. സെന്റിമെന്റ്സ് പറഞ്ഞു വരുന്നില്ല.. അല്ലാതെ അവരുടെ രാഷ്ട്രീയ നിലപാടൊന്നുമല്ലല്ലോ കാരണം.. പൊതുബോധത്തിന് എതിരാണെങ്കിൽ ക്ഷമിക്കുക. ഞാൻ ഇവരുടെയൊക്കെ ഫാൻ ആണ്’- എന്നാണ് രഞ്ജിനിയെ വിമർശിച്ചവർക്ക് മറുപടി നൽകിയത്.

 

shortlink

Related Articles

Post Your Comments


Back to top button