സെക്കന്റ് ഷോ, ഡയമണ്ട് നെക്ക്ലേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ഗൗതമി താൻ വിവാഹ മോചനം നേടിയതിനെക്കുറിച്ച് പങ്കുവച്ച വാക്കുകൾ വൈറലായിരുന്നു. ധന്യ വർമയുടെ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ ജീവിതത്തെ കുറിച്ച് ഗൗതമി മനസ്സുതുറന്നത്
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സെക്കന്റ് ഷോയുടെയും കുറുപ്പിന്റെയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെ ഗൗതമി വിവാഹം ചെയ്തത്. തങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ഒത്തുപോകാതെ ആയതോടെയാണ് പിരിഞ്ഞതെന്ന് ഗൗതമി തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ആ വാർത്തയ്ക്ക് താഴെ വന്ന കമന്റും അതിന് ഗൗതമി നൽകിയ മറുപടിയുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
‘എന്താണ് കുടുംബമെന്നോ എന്താണ് ബന്ധങ്ങളെന്നോ ജീവിതമെന്തെന്നോ തിരിച്ചറിയാത്തതിനെ കുഴപ്പം..കുടുംബം എന്നതു സുഹൃത്ബന്ധംപോലെ ഇഷ്ടമുള്ളപ്പോ കൂടാനും ആ ആവേശം കഴിയുമ്പോ പിരിയാനുള്ളതായിരുന്നെങ്കിൽ ഈ ലോകം തന്നെ ഇല്ലാതാകുമായിരുന്നു പണ്ടേ…എടുത്തുചാടി ആവേശം കാണിച്ചതിന്റെ അഹങ്കാരം തീർന്നു…’എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്.
ഇതിന് ‘എന്റെ അഹങ്കാരം തീർന്നിട്ടില്ല .. കൂടാതെ കുടുംബം എന്താണ് എന്ന് എനിയ്ക്കു നല്ല പോലെ അറിയാം. എനിക്ക് അതിശയകരമായ ഒരു കുടുംബമുണ്ട്, ഭൂമിയിലെ ഏറ്റവും മികച്ചവരാണ് എന്റെ മാതാപിതാക്കൾ. നിങ്ങൾക്ക് എന്റെ വീട് സന്ദർശിച്ച് ബോധ്യപ്പെടാം. ഈ വിവാഹത്തിൽ രണ്ട് കക്ഷികളുണ്ട്. എന്നെ മാത്രം കുറ്റം പറയാതെ പയ്യനെ കൂടി കുറ്റം പറയൂ. ( തമാശയായി പറഞ്ഞതാണ് , അവൻ ശരിക്കും നല്ല ആളാണ്.. അവനെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയരുത്!) എന്നാണ് താരം മറുപടി പറഞ്ഞിരിക്കുന്നത്.
Post Your Comments