ടെലിവിഷൻ അവതരണ രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമായ സുബിയുടെ വേർപാട് വിശ്വസിക്കാൻ കഴിയാതെ സുഹൃത്തുക്കൾ. കെ പി എ സി ലളിതയുടെ ചരമവാർഷിക ദിനത്തിൽ തന്നെയാണ് സുബിയും യാത്ര പറഞ്ഞതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി സൂചിപ്പിക്കുന്നു.
കുറിപ്പ്
ടെലിവിഷൻ അവതരണ രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമായ സുബി മരിച്ചു പോയെന്ന് വിശ്വസിക്കാനാകുന്നില്ല.
witty and vigorous എന്ന് മലയാളികൾ മുഴുവൻ പറഞ്ഞു. കെ പി എ സി ലളിതയുടെ ചരമവാർഷിക ദിനത്തിൽ തന്നെ സുബിയും യാത്ര പറയുന്നു.. ഒരു കുടുംബത്തെ മുഴുവൻ രക്ഷപ്പെടുത്താനുള്ള തത്രപ്പാടിൽ സമൂഹത്തെ ചിരിപ്പിച്ചു കൊണ്ടേ ജീവിക്കാൻ നിയോഗിക്കപ്പെട്ട കലാകാരി.
കമൽഹാസന്റെയും ചാർളി ചാപ്ലിന്റെയും ബഹദൂറിന്റെയും ചില കഥാപാത്രങ്ങൾ ധരിച്ചിരുന്ന സദാ ചിരിക്കുന്ന മുഖംമൂടിയും അതിനുള്ളിലെ കരയുന്ന മുഖവും സുബി ഓർമ്മിപ്പിക്കുന്നു.
വിട പ്രിയപ്പെട്ട സുബീ
Post Your Comments