GeneralLatest NewsNEWS

ഒളിച്ച് നിന്ന് ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ എടുത്തു, ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പൊലീസ് കേസ്

തൊട്ടടുത്ത ഫ്‌ളാറ്റിന്റെ ടെറസില്‍ ഒളിച്ച് നിന്ന് ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ എടുത്ത ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. ചിലര്‍ ആലിയയുടെ വീടിനകത്തുള്ള ചിത്രങ്ങള്‍ ആണ് പകര്‍ത്തിയത്. നടിയോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിനെ ടാഗ് ചെയ്ത് താരം ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധ പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. ആലിയ ഭട്ടിന്റെ അമ്മയും സഹോദരിയും അടക്കമുള്ള ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, അനൂഷ്‌ക ശര്‍മ എന്നിവരും ആലിയ പിന്തുണയുമായി എത്തുകയായിരുന്നു. മകള്‍ റാഹയുടെ ചിത്രം എടുക്കരുതെന്ന് ആലിയയും രണ്‍ബീറും നേരത്തെ പാപ്പരാസികളോട് അഭ്യര്‍ഥിച്ചിരുന്നു.

വീട്ടില്‍ ഇരിക്കുമ്പോള്‍ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണ്. നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്ത ഒരു വരയുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആലിയയുടെ പിആര്‍ ടീം ഫോട്ടോയെടുത്ത ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആശയവിനിമയം നടത്തുകയാണെന്നും അതിന് ശേഷം പരാതി നല്‍കാമെന്നും നടി മറുപടി നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button