
മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ജയറാം, ജഗദീഷ്, ശ്രീനിവാസന്, സിദ്ദിഖ് തുടങ്ങിയ നടന്മാര്ക്കൊപ്പം മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഉര്‍വ്വശി, ഒരു ടെലിവിഷന്‍ പരിപാടിക്കിടെ തനിക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ചുള്ള ചോദ്യത്തിനു രൂക്ഷമായ ഭാഷയില്‍ അവതാരകയ്ക്ക് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.
ഏറ്റവും സുന്ദരനായ നായകനാര് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിനുള്ള ഓപ്ഷനുകളായി മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ജഗദീഷ്, സുരേഷ് ഗോപി എന്നീ പേരുകള്‍ പറഞ്ഞ ശേഷം ഇതില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനാണ് അവതാരക ഉര്‍വ്വശിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഉര്‍വ്വശി രൂക്ഷമായി ഇതിനോട് പ്രതികരിച്ചത്. അതെന്താണ് നിങ്ങള്‍ ശ്രീനിവാസനെ ഉള്‍പ്പെടുത്താത്തത് എന്നായിരുന്നു ഉര്‍വ്വശിയുടെ മറുചോദ്യം.
read also: നടി മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും
ഏറ്റവും സുന്ദരനായ നടന് ശ്രീനിച്ചേട്ടനാണ് എന്നും ഉര്‍വ്വശി പറഞ്ഞു. ഈ മറുപടി കേട്ട് അവതാരക ചിരിച്ചതോടെ താന്‍ തമാശ പറയുകയല്ല എന്ന് ഉര്‍വ്വശി വ്യക്തമാക്കി.
‘ഏത് ചോക്കലേറ്റ് ഹീറോ ഉള്ളപ്പൊഴും അതിനെക്കാള്‍ വാല്യു ഉണ്ടായിരുന്നു ശ്രീനിവാസന് എന്ന നടന്. എല്ലാ വലിയ നായികമാരുടെ കൂടെയും ടോപ്പ് സ്റ്റാര്‍സിന്റെ കൂടെയും അഭിനയിച്ചു. ഇപ്പോഴും ഏത് ക്യാരക്റ്റര്‍ ആണെങ്കിലും ശ്രീനിയേട്ടന് ഓ.കെയാണ്. ഒരു തരിമ്പ് പോലും നമുക്ക് വെറുപ്പില്ല. സൗന്ദര്യത്തിന് അതീതമാണ് കല.’ -ഉര്‍വ്വശി പറഞ്ഞു.
Post Your Comments