സ്വന്തം സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്ക്കെതിരെ വിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോ. ‘ബൂമറാങ്’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നടി സംയുക്ത പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്നു പറഞ്ഞ സംയുക്തയുടെ പ്രസ്താവനയെ അധികരിച്ചായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം. ‘എന്ത് മേനോന് ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ.’ എന്നായിരുന്നു ഷൈൻ ടോമിന്റെ പ്രതികരണം.
read also: സുകുമാരി ചേച്ചി പ്രൊഡക്ഷൻ ബോയ്സിന്റെ കൂടെയിരുന്ന് അവർക്ക് വിളമ്പി കൊടുക്കുമായിരുന്നു : കിരീടം ഉണ്ണി
ചിത്രത്തിന്റെ സംവിധായകനായ മനു സുധാകരനും നടിയ്ക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തി. ‘ഷൂട്ടിംഗ് സമയത്ത് നന്നായി സഹകരിച്ച നടി, തന്റെ കരിയറിന് ഈ പ്രൊമോഷൻ ആവശ്യമില്ലെന്ന നിലപാടിലാണ്. പുതുതായി കടന്നുവരുന്ന നിർമാതാക്കളെ പിന്തിരിപ്പിക്കുന്നത് ഇത്തരം മനോഭാവമാണെന്നും’- മനു അഭിപ്രായപ്പെട്ടു.
സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്ൻ ഡേവിസ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാങ് ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തും.
Post Your Comments