GeneralLatest NewsMollywoodNEWSWOODs

എഴുമാന്തുരുത്തിൻ്റെ പ്രകൃതി ഭംഗിയിൽ രുദ്രൻ്റെ നീരാട്ട്

കോളേജ് ക്യാമ്പസിലെ കുട്ടികളിൽ നിന്ന് ഉടലെടുക്കുന്ന ഒരു പകപോക്കലിൻ്റെ കഥ പറയുകയാണ് ചിത്രം

ലോക ടൂറിസം കേന്ദ്രമായ എഴുമാന്തുരുത്ത് ഗ്രാമത്തെക്കുറിച്ച് പ്രതിപാദിക്കുകയും, എഴുമാന്തുരുത്ത് ഗ്രാമത്തിൻ്റെ പ്രകൃതി ഭംഗി പൂർണ്ണമായി ഒപ്പിയെടുക്കുകയും ചെയ്ത ആദ്യ സിനിമയാണ് രുദ്രൻ്റെ നീരാട്ട്. തേജസ് ക്രീയേഷൻസിൻ്റെ ബാനറിൽ ഷാജി തേജസ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെചിത്രീകരണം അവസാനഘട്ടത്തിലാണ് .പ്രധാന കഥാപാത്രമായ രുദ്രനായി വേഷമിടുന്നതും സംവിധായകൻ ഷാജി തേജസാണ്.

എഴുമാന്തുരുത്ത് കാരനായിരുന്ന ചിത്രത്തിൻ്റെ ഗാനരചയിതാവായ ബാബു എഴുമാവിൻ്റെ നിർദ്ദേശപ്രകാരമാണ്, എഴുമാന്തുരുത്ത് ഗ്രാമം ചിത്രത്തിൻ്റെ കേന്ദ്ര ബിന്ദുവാകുന്നത്. ബാബു എഴുമാവിൽ, എഴുമാന്തുരുത്ത് ഗ്രാമത്തെ വർണ്ണിച്ചു കൊണ്ട് ഒരു ഗാനം ചിത്രത്തിനു വേണ്ടി എഴുതുകയും ചെയ്തു.

read also: ശബരിമലയില്‍ വന്ന ശല്യക്കാരെയും മതപരമായ അവകാശത്തിന് എതിരായി വന്ന രാഷ്ട്രീയ ശക്തികളെയുമാണ് ഉദ്ദേശിച്ചത്: സുരേഷ് ഗോപി

സമൂഹത്തിൽ പടർന്നു പിടിക്കുന്ന ലഹരി ഉപയോഗവും, അതുമൂലമുണ്ടാവുന്ന മൂല്യച്യുതികൾക്കും എതിരെ ശക്തമായ മെസ്സേജ് നൽകുകയാണ് ചിത്രം. കോളേജ് ക്യാമ്പസിലെ കുട്ടികളിൽ നിന്ന് ഉടലെടുക്കുന്ന ഒരു പകപോക്കലിൻ്റെ കഥ പറയുകയാണ് ചിത്രം. കുറച്ചു കാലങ്ങൾക്ക് ശേഷം ഏറ്റുമാനൂർ ക്ഷേത്രത്തെക്കുറിച്ച് ഒരു ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മതമൈത്രിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് രുദ്രൻ്റെ നീരാട്ട്.

തേജസ് ക്രീയേഷൻസിൻ്റെ ബാനറിൽ, ഷാജി തേജസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് രുദ്രൻ്റെ നീരാട്ട്.ഛായാഗ്രഹണം -തേജസ് ഷാജി, എഡിറ്റിംഗ് – ഷാജി തേജസ് ,ഗാനരചന – ബാബു എഴുമാവിൽ, ഫ്രാൻസിസ് മാത്യു, മുരളി കൈമൾ, ഷാജി തേജസ്, സംഗീതം – രാംകുമാർ മാരാർ, ശ്യാം കോട്ടയം, ആലാപനം – ഷിനു വയനാട്, ഋത്വിക് ബാബു, രാംകുമാർ മാരാർ, ആർട്ട് – അജിത് പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജോണി കുറവിലങ്ങാട്, റീറെക്കാർഡിംഗ് – ജിനീഷ് ജോൺ ഉതുപ്പാൻ, മേക്കപ്പ് – ലക്ഷ്മണൻ, വസ്ത്രാലങ്കാരം – പ്രീയ, നിഷ പി.ആർ.ഒ- അയ്മനം സാജൻ

കോഴിക്കോട് നാരായണൻ നായർ, ഷാജി തേജസ്, ജോണി കുറവിലങ്ങാട്, രാമചന്ദ്രൻ പുന്നാത്തൂർ, ജോസഫ് പോൾ, സിംഗൽ തന്മയ, അമർനാഥ്, കോട്ടയം പൊന്നു, ജയിംസ് കൊട്ടാരം, ജിജി കലിഞ്ഞാലി, ആരതി ഷാജി, പ്രിയ സതീഷ്, നിഷാ ജോഷി, സുൽത്താന, ബേബി വൈഡ്യൂര്യ, മാസ്റ്റർ ജോർവിൻ രണ്ജിത്ത് എന്നിവർ വേഷമിടുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

shortlink

Post Your Comments


Back to top button