‘സൂപ്പർ ശരണ്യ’ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മമിത ബൈജു . 2017ൽ പുറത്ത് ഇറങ്ങിയ ‘സർവോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ മമിത പിന്നീട് ‘വരത്തൻ’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ മികച്ച ചിത്രങ്ങൾ ചെയ്തിരുന്നു. ഓപ്പറേഷൻ ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. തുടർന്ന് ‘ഖോ ഖോ എന്ന ചിത്രവും ശ്രദ്ധേയമായി. ഇപ്പോൾ സിനിമ വിട്ട് മറ്റെന്തെങ്കിലും നോക്കാൻ ഒരു വട്ടം തോന്നിയിരുന്നെന്ന് പറയുകയാണ് മമിത ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
സിനിമ വിട്ട് മറ്റെന്തെങ്കിലും നോക്കാൻ ഒരു വട്ടം തോന്നിയിരുന്നു. പ്ലസ് ടു വരെ സിനിമകൾ കാര്യമായെടുത്തിരുന്നില്ല. ഫ്രീയാണെങ്കിൽ പോയി ചെയ്യും. പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും പപ്പ പറഞ്ഞു നിനക്ക് മെഡിസിനെടുക്കാനല്ലേ ആഗ്രഹം അപ്പോൾ അങ്ങനെ പോയാൽ മതി ഇത് നിർത്താൻ.
അപ്പോൾ കുറച്ച് വിഷമം ഉണ്ടായിരുന്നു. പപ്പയ്ക്ക് ഭയങ്കര പേടിയാണ്. പപ്പയ്ക്കറിയാത്ത റൂട്ടാണ് സിനിമ. ഗോഡ്ഫാദർ എന്ന് പറയാൻ എനിക്കാരുമില്ല. അതിനാൽ പപ്പയ്ക്ക് കുറച്ച് കോൺഫിഡൻസ് കുറവായിരുന്നു. ആ സമയത്ത് എനിക്ക് സിനിമ വേണ്ടെന്ന് വിചാരിച്ചിരുന്നു. പക്ഷെ പെട്ടെന്ന് എനിക്ക് വേറെ പടം വന്നപ്പോൾ ഞാനൊന്നും നോക്കിയില്ല. പപ്പ പറഞ്ഞു വേണ്ടെന്ന് പക്ഷെ ഞാൻ പറഞ്ഞു വേണമെന്ന്. അത് കഴിഞ്ഞപ്പോൾ തൊട്ട് പപ്പ ഓക്കെയായിരുന്നു’.
Post Your Comments