GeneralLatest NewsNEWS

അദ്ദേഹത്തിന്റെ ഭാര്യയായ ശേഷം ഞാൻ ജീവിതത്തിൽ ഒരു ദുഖവും അറിഞ്ഞിട്ടില്ല: മല്ലിക സുകുമാരൻ

തനിക്കൊരു വ്യക്തിത്വം ഉണ്ടെന്നും തന്നിലൂടെ ഒരു നല്ല അമ്മയെയും ഭാര്യയെയും വീടിന് കിട്ടുമെന്ന ആത്മവിശ്വാസം പകർന്നു തന്നത് സുകുമാരനായിരുന്നുവെന്ന് മല്ലിക സുകുമാരൻ. സിനിമാ ഡാഡിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

താരത്തിന്റെ വാക്കുകൾ :

‘സുകുവേട്ടന്റെ ഭാര്യയായത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. എനിക്കൊരു വ്യക്തിത്വം ഉണ്ടെന്നും എന്നിലൂടെ ഒരു നല്ല അമ്മയെയും ഭാര്യയെയും വീടിന് കിട്ടുമെന്ന ആത്മവിശ്വാസം പകർന്നു. നിങ്ങളെ പോലെ ഇത്രയും കഴിവുള്ള സ്ത്രീ എന്തിനിങ്ങനെ കണ കുണ നടക്കുന്നു എന്ന് പറഞ്ഞ് സുകുവേട്ടൻ എൻകറേജ് ചെയ്യുന്നാളായിരുന്നു.

ഞാനിപ്പോഴും അത് പറയും. തിരുവനന്തപുരത്തേ കോളേജിൽ പോവുമ്പോൾ പൃഥിരാജിന്റെ അമ്മയാണെന്ന് പറയുമ്പോൾ ഹലോ അതൊക്കെ അവസാനം ആദ്യം സുകുമാരന്റെ ഭാര്യയെന്ന് പറ എന്ന് പറയും. സുകുവേട്ടന്റെ പേരൊക്കെ കേൾക്കുമ്പോൾ ചില ആൺപിള്ളേർ കൈയടിക്കും’ ‘അദ്ദേഹത്തിന്റെ ഭാര്യയായ ശേഷം ഞാൻ ജീവിതത്തിൽ ഒരു ദുഖവും അറിഞ്ഞിട്ടില്ല. പിന്നെ അറിയുന്ന ഏറ്റവും വലിയ ദുഖവും ആദ്യത്തെ ദുഖവും അദ്ദേഹത്തിന്റെ വേർപാടാണ്.

സുകുവേട്ടൻ ഇല്ലെന്ന തോന്നൽ വന്നിട്ടില്ല. എപ്പോഴും എവിടെയെങ്കിലും സുകുവേട്ടന്റെ പടം കാണും. പിന്നെ ഒറ്റയ്ക്ക് മുറിക്കകത്ത് കയറുമ്പോഴാണ് ആളു കൂടെയില്ലെന്ന തോന്നലുണ്ടാവുക. പോട്ടെ, സാരമില്ല മക്കളെ ഇത്രയുമാക്കാൻ എനിക്ക് സാധിച്ചല്ലോ എന്നതിൽ സന്തോഷം എന്ന് കരുതും. സുകുവേട്ടന്റെ ഫോട്ടോ ഉപയോ​ഗിക്കുന്നതിൽ സന്തോഷമാണ്.’

 

shortlink

Related Articles

Post Your Comments


Back to top button