അഭിനയവും യുട്യൂബ് വ്ലോഗിങുമെല്ലാമായി എപ്പോഴും പ്രേക്ഷകരോട് ചേർന്ന് നിൽക്കുന്നവരാണ് സൗഭാഗ്യ വെങ്കിടേഷും നടനും താരത്തിന്റെ ഭർത്താവുമായ അർജുൻ സോമശേഖറും. പ്രണയിച്ച് വിവാഹിതരായവരാണ് അർജുനും സൗഭാഗ്യയും. വളരെ ചെറുപ്പം മുതൽ ഇരുവരും പരിചയക്കാരാണ്. സൗഭാഗ്യയുടെ അമ്മ താര കല്യാണിന് കീഴിലാണ് അർജുൻ നൃത്തം പഠിച്ചിരുന്നത്. അങ്ങനെയാണ് സൗഭാഗ്യയും അർജുനും സുഹൃത്തുക്കളാകുന്നത്. ഇപ്പോൾ തങ്ങളുടെ വിവാഹത്തെക്കുറിച്ച് പറയുകയാണ് അർജുൻ.
താരത്തിന്റെ വാക്കുകൾ :
ഞങ്ങളങ്ങനെ പ്രൊപ്പോസ് ചെയ്യുകയോ ഇഷ്ടം പറയുകയോ ചെയ്തിട്ടില്ല. ഇത് ഞങ്ങളായിട്ടങ്ങ് മനസിലാക്കി. സൗഭാഗ്യയെ ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. പക്ഷെ ടീച്ചറിന്റെ മോള്‍ എന്നുള്ളത് കൊണ്ട് ഇഷ്ടം പറയാന്‍ പറ്റിയിരുന്നില്ല. എല്ലാവരും ടീച്ചറിനോട് ഞങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു ഇവര്‍ ഇഷ്ടത്തിലാണോയെന്ന് ചോദിച്ചവരോട് ഇല്ല നല്ല ഫ്രണ്ട്‌സാണെന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്.
ഒരുപാട് ആള്‍ക്കാര്‍ പറഞ്ഞാല്‍ എനിക്കതില്‍ താല്‍പര്യം കുറയും. അതുകൊണ്ട് ഞാന്‍ ഇഷ്ടം പറഞ്ഞില്ല . എല്ലാത്തിനും സപ്പോര്‍ട്ടായിരുന്നു ചേച്ചി. ഞങ്ങളുടെ വീട്ടില്‍ രണ്ട് പെണ്ണുങ്ങള്‍ വന്നപ്പോഴും കാര്യങ്ങളെല്ലാം നന്നായാണ് പോയത്. നാത്തൂന്‍ പോരോ, അമ്മായിഅമ്മപ്പോരോ ഉണ്ടായിരുന്നില്ല. കൊച്ചുകുഞ്ഞായാണ് അവര്‍ സൗഭാഗ്യയെ കണ്ടത് കണ്ടത്. എന്നെക്കാളും 13 വയസിന് ഇളയതാണ് . ചേച്ചിയുമായും 10 വയസ് വ്യത്യാസമുണ്ട്.’
Post Your Comments