GeneralLatest NewsNEWS

ആവശ്യത്തിന് വേണ്ടി സൗഹൃദങ്ങളുണ്ടാക്കുന്നയാളല്ല താൻ : നടൻ അനൂപ്

ബിഗ് ബോസ് തന്നെ സംബന്ധിച്ചിടത്തോളം വളരെ ഗുണമായിരുന്നു എന്ന് നടൻ അനൂപ്. ആവശ്യത്തിന് വേണ്ടി സൗഹൃദങ്ങളുണ്ടാക്കുന്നയാളല്ല താനെന്നും അനൂപ് പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബോസിലെ അനുഭവങ്ങളെക്കുറിച്ച്‌ അനൂപ് സംസാരിച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ :

‘ബിഗ് ബോസ് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഗുണമായിരുന്നു. കാരണം സീരിയല്‍ കാണാത്തവരും ബിഗ് ബോസ് കാണും. ബിഗ് ബോസിന് വലിയൊരു മാസ് ഓഡിയന്‍‌സുണ്ട്. രണ്ടാമതായി ഇത് നമ്മള്‍ ടിവിയില്‍ മാത്രം കണ്ട കാര്യമാണ്. അത് എക്സ്പീരിയന്‍സ് ചെയ്യാനുള്ള അവസരമാണത്. എന്തിന് ഞാനത് മിസ് ചെയ്യണം. എനിക്ക് നല്ല പ്രതിഫലവും തരുന്നു. അത് മിസ് ചെയ്യേണ്ട ആവശ്യമില്ല. അവിടെ ഞാന്‍ ശ്രമിച്ചത് പല ടാസ്കുകളിലും എന്റേതായ ഒരു ഇന്‍പുട്ട് ഇടാനാണ്.

‘മണിക്കുട്ടനുമായുള്ളത് അവിടന്നുള്ള സൗഹൃദമാണ്. എനിക്ക് ബിഗ് ബോസിലേക്ക് പോകുമ്പോൾ സന്ധ്യ ചേച്ചിയെ അറിയാം. നോബി ചേട്ടനും ഞാനും ബാലചന്ദ്രമേനോന്റെ സിനിമയില്‍ ഒരുമിച്ച്‌ വര്‍ക്ക് ചെയ്തിട്ടുണ്ട്. പാത്തുവിന്റെ അമ്മ എന്റെ സീരിയല്‍‌ കണ്ടിട്ട് ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. മജ്സിയ എന്നാണവളുടെ പേര്. പാത്തു എന്ന് ഞാനിട്ടതാണ്. പിന്നെ ലാലേട്ടനൊക്കെ പാത്തു എന്ന് വിളിക്കാന്‍ തുടങ്ങി. ബിഗ് ബോസില്‍ നമ്മള്‍ നമ്മളല്ലാതായി മാറുകയല്ല ചെയ്യുന്നത് നമ്മളായി മാറുകയാണ് ചെയ്യുന്നത്. അവിടെ ചെന്ന് ഒരു മണിക്കൂറിനുള്ളില്‍ ക്യാമറയുള്ള കാര്യം നമ്മള്‍ മറക്കും.

ഒരാളെ ഇംപ്രസ് ചെയ്യാന്‍ എന്തെങ്കിലും ചെയ്യാതിരിക്കുക. അതിന് രണ്ട് വശങ്ങളുണ്ടാവും, ചിലപ്പോള്‍ ചെയ്ത പ്രവൃത്തി അവര്‍ക്കിഷ്ടപ്പെടാതിരിക്കാം. ഒരാള്‍ അങ്ങനെയാണെന്ന് ആക്സ്പറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ മതി. എന്റെ സുഹൃത്തുക്കളോട് ഞാന്‍ കണക്‌ട് ചെയ്യുന്നത് അങ്ങനെയാണ്. മണിക്കുട്ടനുമായി ബിഗ് ബോസിന് മുമ്പ് പരിചയം മാത്രമേയുള്ളൂ. ബിഗ് ബോസില്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. എപ്പിസോഡില്‍ എയര്‍ ചെയ്യാത്ത ഒരുപാട് കാര്യങ്ങളുണ്ടാവും. ആവശ്യത്തിന് വേണ്ടി സൗഹൃദങ്ങളുണ്ടാക്കുന്നയാളല്ല താൻ’.

shortlink

Related Articles

Post Your Comments


Back to top button