GeneralLatest NewsMollywoodNEWSWOODs

ഇവിടെ വന്നപ്പോ പാരയായത് ഭർത്താവ് തന്നെ, എന്നെ വിളിക്കരുത് ദിലീപേട്ടായെന്ന് പറഞ്ഞിരുന്നു: വേദിയിൽ മറുപടിയുമായി കാവ്യ

പറയുന്നത് തെറ്റിപ്പോയാൽ പേടിയാണ്

ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി ദിലീപും കാവ്യാ മാധവനും. സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങളും വാർത്തകളും പ്രചരിക്കുന്നു. ആശംസ പ്രസംഗം നടത്തുന്നതിനിടെയാണ് ദിലീപ്  ഭാര്യ കാവ്യയ്ക്ക് രസകരമായൊരു ‘പണി’ കൊടുത്തതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാൻ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗത്തിനൊടുവിൽ ദിലീപ് പറഞ്ഞത്. ഇതിനു വേദിയിൽ വച്ച് കാവ്യ മറുപടിയും നൽകി.

read also: എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം, ഭാവനയുടെ തിരിച്ചുവരവ്: കെ കെ രമ

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, ‘കുറേ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇങ്ങനെ വലിയൊരു വേദിയിൽ സംസാരിക്കുന്നത്. ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങൾക്കെല്ലാവർക്കും അറിയാം. പക്ഷേ അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പിന്നീടൊരിക്കൽ എന്റെ പ്രിയപ്പെട്ടവരോടു സംസാരിക്കുന്നതാണ്. നമുക്കൊരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്തതാണ് ബാല്യകാലം. ഇന്ന് ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോൾ നമ്മുടെ പഴയ കാലത്തെക്കുറിച്ച് ഓർത്തുപോകും. കോവിഡ് കാരണം രണ്ടു വർഷങ്ങൾക്കു ശേഷമാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധ്യാപകർ പറയുകയുണ്ടായി. അതിലൊരു നിമിത്താകാൻ ഞങ്ങൾക്കു കഴിഞ്ഞതിൽ സന്തോഷമുണ്ട്. ‘

കാവ്യയുടെ മറുപടി: ‘ഇവിടുത്തെ കലാപരിപാടികൾ കാണാൻ വന്നതാണ് ഞാൻ, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണ് എന്നോടു പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തിൽ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം. കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. പറയുന്നത് തെറ്റിപ്പോയാൽ പേടിയാണ്. എന്തു പറഞ്ഞാലും ട്രോള് വരും. ഞാൻ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബിൽ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭർത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ലായിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button