GeneralLatest NewsNEWS

ഞാനൊരു നിരീശ്വരവാദിയാണ്, എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ: വിജയ് സേതുപതി

താനൊരു നിരീശ്വരവാദിയാണെന്നും എന്നാൽ ഭസ്മമോ തീര്‍ത്ഥമോ തന്നാല്‍ വാങ്ങിക്കുമെന്നും വിജയ് സേതുപതി. തനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ, അതുകൊണ്ട് താൻ മനുഷ്യനെയാണ് നോക്കുന്നത് എന്നാണ് താരം പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

‘ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. നിങ്ങള്‍ എന്തെങ്കിലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങി കുടിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണല്ലോ ഒരാള്‍ അത് തരുന്നത്, അല്ലേ.. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. ഇത് എന്റെ ചിന്തയാണ്. അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാന്‍ ആരോടും തര്‍ക്കിക്കുകയും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സഹ മനുഷ്യരെ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു.. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് ഞാന്‍ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അര്‍ത്ഥം.

ഞാന്‍ എന്റെ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാന്‍ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നെന്ന് മാത്രം.’

shortlink

Related Articles

Post Your Comments


Back to top button