Uncategorized

സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ആക്കി മാറ്റുന്ന ആധുനിക ഫെമിനിസത്തോട് യോജിക്കുന്നില്ല : വിദ്യാ ബാലന്‍

സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ആക്കി മാറ്റുന്ന ആധുനിക ഫെമിനിസത്തോട് വിയോജിക്കുന്നുവെന്ന് വിദ്യാ ബാലന്‍. അവനവന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആകാനുള്ള സ്വാതന്ത്ര്യമാണു വേണ്ടത്. ശാക്തീകരിക്കപ്പെട്ടു എന്നു മറ്റുള്ളവര്‍ ചിന്തിക്കുന്ന വിധത്തില്‍ സ്ത്രീകള്‍ മാറേണ്ടതില്ല എന്നാണ് ഫിലിം ക്രിട്ടിക് മൈഥിലി റാവുവിന്‍റെ ദ മില്ലേനിയര്‍ വുമണ്‍ ഇന്‍ ബോളിവുഡ് എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ വിദ്യ പറയുന്നത്.

‘സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ആക്കി മാറ്റുന്ന ആധുനിക ഫെമിനിസത്തോട് വിയോജിക്കുന്നു. ഒരു ശക്തയായ സ്ത്രീക്ക്, ഒരു ഫെമിനിസ്റ്റിന് പങ്കാളിയുണ്ടാകുന്നതിനും, പരമ്പരാഗത കാര്യങ്ങളിലേക്കു തിരിച്ചു പോകുന്നതിനും തെറ്റൊന്നുമില്ല. ഓരോ സ്ത്രീയും എന്തായിരിക്കണമെന്നതിന് ആധുനിക സ്ത്രീയെ ഉദാഹരണമായി ഉയര്‍ത്തി കാണിക്കേണ്ടതില്ല. അവനവന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആകാനുള്ള സ്വാതന്ത്ര്യമാണു വേണ്ടത്. ശാക്തീകരിക്കപ്പെട്ടു എന്നു മറ്റുള്ളവര്‍ ചിന്തിക്കുന്ന വിധത്തില്‍ സ്ത്രീകള്‍ മാറേണ്ടതില്ല. സമൂഹം സമത്വം കൈവരിക്കാൻ ഒരുപാട് സമയമെടുക്കും. സിനിമയില്‍ പോലും അത്രയധികം സ്ത്രീകള്‍ ജോലി ചെയ്യുന്നില്ല. എല്ലായിടത്തും എല്ലാകാര്യങ്ങളിലും സ്ത്രീയേയും പുരുഷനേയും തുല്യമായി കണക്കാക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്’- വിദ്യ പറഞ്ഞു.

ഉദാഹരണമായി ഷെര്‍ണി എന്ന സിനിമയിലെ തന്‍റെ കഥാപാത്രത്തെ വിദ്യാ ബാലന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. മനുഷ്യനും മൃഗവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണു ചിത്രത്തില്‍ വിദ്യ എത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button