ഞങ്ങള്‍ക്ക് ജനിച്ച നാല് മക്കളില്‍ മൂന്ന് പേരും അബദ്ധം പിള്ളേരാണെന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്ത് ഉണ്ടായ കുട്ടി രണ്ടാമത്തെ മകള്‍ ഓസിയാണെന്നും നടന് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. മക്കളെ ഗര്‍ഭിണിയായിരുന്ന കാലത്തെ കുറിച്ചും അന്ന് ടെന്‍ഷന്‍ കാരണം ഉണ്ടായ സംഭവങ്ങളെ പറ്റിയുമൊക്കെ സംസാരിക്കുകയാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ .
സിന്ധുവിന്റെ വാക്കുകൾ :
‘ഞങ്ങള്‍ക്ക് ജനിച്ച നാല് മക്കളില്‍ മൂന്ന് പേരും അബദ്ധം പിള്ളേരാണ്. ഞങ്ങള്‍ പ്ലാന്‍ ചെയ്ത് ഉണ്ടായ കുട്ടി രണ്ടാമത്തെ മകള്‍ ഓസിയാണ്. ഓസിയെന്ന ദിയ കൃഷ്ണയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എനിക്ക് താഴമ്പൂ മണക്കണം എന്നൊരു ആഗ്രഹം വന്നിരുന്നു. അങ്ങനെയാണ് കിച്ചുവിനോട് പറഞ്ഞ് ആ പൂവ് കൊണ്ട് വരുത്തിയത്. ഗര്‍ഭിണിയായി കഴിഞ്ഞാല്‍ അങ്ങനെ ഒരോ വട്ടുകളുണ്ടാകും.
ഹന്‍സുവിനെ ഗര്‍ഭിണിയായിരുന്ന സമയത്ത് നല്ല ഛര്‍ദ്ദിയായിരുന്നു. അന്ന് എനിക്ക് രണ്ട് സാധനങ്ങള്‍ കിച്ചു കൊണ്ട് വന്ന് തന്നു. ഒന്ന് മണക്കാന്‍ വേണമെന്ന് പറഞ്ഞപ്പോഴും മറ്റൊന്ന് കഴിക്കാന്‍ വേണമെന്നും ഞാന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് എനിക്ക് മണക്കാന്‍ ആഗ്രഹിച്ചൊരു പൂവ് കൊണ്ട് തന്നു. അത് താഴമ്പൂ ആയിരുന്നു.
Post Your Comments