മിമിക്രി രംഗത്ത് തിളങ്ങിയിരുന്ന താന്‍ എന്ത് കൊണ്ടാണ് പിന്നീടിത് ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കി ഷോബി തിലകന്‍. പല ഹിറ്റ് സിനിമകളിലും വില്ലന്‍ വേഷങ്ങള്‍ക്ക് ഡബ് ചെയ്തത് ഷോബി തിലകനാണ്. സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കലാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ:
എസ്‌എന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ക്കിടയില്‍ വെറുതെ മിമിത്രി ചെയ്യുമായിരുന്നു. അതിന് മുമ്പ് പ്രീഡിഗ്രി പഠിച്ച സമയത്ത് കോളേജ് മത്സരത്തില്‍ മിമിക്രിക്ക് സമ്മാനം കിട്ടുന്നത്. അത് ഞാനെപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു. പിന്നീട് മിമിക്രിക്ക് സമ്മാനങ്ങള്‍ ലഭിച്ച് പത്രത്തിലൊക്കെ വന്ന ശേഷമാണ് എന്നെ പ്രോഗ്രാമുകളിലേക്ക് വിളിക്കുന്നത്.
അതിന് ശേഷം ഡബ്ബിംഗിലേക്ക് വന്നപ്പോള്‍ മിമിക്രി മുഴുവനായും നിര്‍ത്തി. മിമിക്രി നിര്‍ത്താനുള്ള കാരണം അച്ഛന്‍ കൂടിയാണ്. ഡബ്ബിംഗിന്റെ കാര്യത്തിലും അദ്ദേഹത്തിന് താല്‍പര്യമില്ല. നല്ല ശബ്ദം വല്ലവര്‍ക്കും കൊടുക്കുന്നെന്ന് പറയും. അഭിനയത്തില്‍ എന്തെങ്കിലും ആവണമെങ്കില്‍ നീ മിമിക്രി ഉപേക്ഷിച്ചേ പറ്റുള്ളൂ. മിമിക്രി എന്നത് വേറൊരാളെ അനുകരിക്കലാണ്. അഭിനയിക്കുമ്പോൾ നീ അനുകരിക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ മാനറിസങ്ങള്‍ കയറി വരും. നീ അല്ലാതാവും. ആ ആര്‍ട്ടിസ്റ്റ് ചെയ്ത് ഓര്‍ത്ത് വെച്ച് അത് പോലെ ചെയ്യുമെന്ന്.
ഷോബിയെക്കുറിച്ച് തിലകന്‍ ചേട്ടന്‍ വരുന്നു എന്ന് പറയാം. അച്ഛനായത് കൊണ്ട് അതൊരു തെറ്റാവില്ല. പക്ഷെ ഞാന്‍ മമ്മൂട്ടിയെ ഇമിറ്റേറ്റ് ചെയ്യുന്നെന്ന് പറയുന്നത് ഒരു മൈനസ് മാര്‍ക്കാണ്. പല മിമിക്രി താരങ്ങള്‍ക്കും ചില സാഹചര്യങ്ങള്‍ അഭിനയത്തില്‍ അനുകരണം വരാറുണ്ട്. അത് മുന്നില്‍ കണ്ട് കൊണ്ടാണ് അച്ഛന്‍ പറഞ്ഞത്. മാത്രവുമല്ല മിമിക്രിയും ഡബ്ബിംഗും ഒന്നിച്ച് കൊണ്ട് പോവാന്‍ ബുദ്ധിമുട്ടാണ്. മിമിക്രിയില്‍ ഓവര്‍നൈറ്റ് രണ്ട് പ്രോഗ്രാമുണ്ടെങ്കില്‍ ശബ്ദമെല്ലാം പോവും.’
Post Your Comments