GeneralLatest NewsNEWS

ഒരു സ്ത്രീ അവള്‍ ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശമാണ് ആദ്യം നേടേണ്ടത് : ഷൈന്‍ ടോം ചാക്കോ

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. കൂടാതെ അഭിമുഖങ്ങളിൽ മുഖം നോക്കാതെ മറുപടി പറയുന്ന അല്ലെങ്കില്‍ ഏത് വിഷയത്തിലും തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ മടി കാണിക്കാത്ത അപൂര്‍വം ചില നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഷൈന്‍. ഇപ്പോഴിതാ ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശം സ്ത്രീ ആദ്യം നേടിയെടുക്കണമെന്നും എന്നിട്ട് വറുത്ത മീനിന് വേണ്ടി പൊരുതാമെന്നുമാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് പറയുന്നത്.

ഷൈനിന്റെ വാക്കുകൾ :

സ്ത്രീകള്‍ എന്തിന് ഒരു പരിചയവുമില്ലാത്ത വീട്ടില്‍ പോയി ജീവിതം തുടങ്ങുന്നു. സ്വന്തം വീട്ടില്‍ ജീവിക്കാനുള്ള ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടു മതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനു വേണ്ടിയുമുള്ള പൊരുതല്‍. ആദ്യം അതാണ് നേടിയെടുക്കേണ്ടത് .

അവരവര്‍ ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങള്‍ക്ക് പൊരുതണമെങ്കില്‍ ആദ്യം സ്വന്തം വീട്ടില്‍ നിന്ന് പൊരുതണം. അപ്പോള്‍ പറയും അങ്ങനെയേ കുടുംബങ്ങള്‍ ഉണ്ടാവൂ എന്ന്. ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്? പുറത്തു നില്‍ക്കുന്ന പുരുഷനല്ലേ? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. പെണ്‍കുട്ടികള്‍ ആണുങ്ങളോട് പറയണം നിങ്ങള്‍ വിവാഹം കഴിച്ച് പൊയ്‌ക്കോളൂ, ഞങ്ങള്‍ കുടുംബത്തിരുന്നോളാമെന്ന്. അതാണ് സ്വാതന്ത്ര്യം, സമത്വം എന്നെല്ലാം പറയുന്നത്.

അങ്ങനെ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. വീട്ടില്‍ നിന്ന് രക്ഷപ്പെടാനാണ് പെണ്‍കുട്ടികള്‍ നോക്കുന്നത്. തുല്യവേതനത്തിനല്ല, തുല്യ ജീവിതത്തിനാണ് ആദ്യം സമരം ചെയ്യേണ്ടത്.’

shortlink

Related Articles

Post Your Comments


Back to top button